സൂപ്പര്‍ കപ്പ്: മിനര്‍വ പഞ്ചാബ് പിന്മാറ്റ തീരുമാനം മാറ്റിയേക്കും

സൂപ്പര്‍ കപ്പ്: മിനര്‍വ പഞ്ചാബ് പിന്മാറ്റ തീരുമാനം മാറ്റിയേക്കും

ഡല്‍ഹി: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും കഴിഞ്ഞ ദിവസം പിന്മാറുന്നുവെന്നറിയിച്ച ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ് തീരുമാനം മാറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്തേക്കും. സൂപ്പര്‍ കപ്പില്‍ നിന്നും പിന്മാറുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നായിരുന്നു ക്ലബ് മാനേജ്‌മെന്റ് ചൂണ്ടിക്കാണിച്ചിരുന്നത്. ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങളായ യുവതാരങ്ങള്‍ക്ക് കുറച്ച് മാസങ്ങളായി പ്രതിഫലം നല്‍കിയിരുന്നില്ലെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു മിനര്‍വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്.

അതേസമയം, ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (ഐഎംഎഫ്) നിന്നുള്ള കുടിശിക തുക ലഭിച്ചാല്‍ ടീമിലെ ആഭ്യന്തര താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമെന്ന് മിനര്‍വ പഞ്ചാബ് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഐഎംഎഫില്‍ നിന്നും പണം ലഭിക്കുന്നതുവഴി അടുത്ത ഞായറാഴ്ചക്കുള്ളില്‍ താരങ്ങള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും കൈമാറുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മിനര്‍വ പഞ്ചാബ് ഉടമയായ രഞ്ജിത് ബജാജിന്റെ ഭാര്യയും ബിസിനസുകാരിയുമായ ഹെന്ന വ്യക്തമാക്കി.

Comments

comments

Categories: Sports