യുപിയില്‍ ബിജെപിയെ കടപുഴക്കി അഖിലേഷ് മായാവതി കൂട്ടുകെട്ട് ; യോഗിയുടെ ഗോരഖ്പൂരിലും മൗര്യയുടെ ഫൂല്‍പൂരിലും ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി

യുപിയില്‍ ബിജെപിയെ കടപുഴക്കി അഖിലേഷ് മായാവതി കൂട്ടുകെട്ട് ;  യോഗിയുടെ ഗോരഖ്പൂരിലും മൗര്യയുടെ ഫൂല്‍പൂരിലും ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അമിത ആത്മവിശ്വാസത്തോടെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്ക് ഞെട്ടിക്കുന്ന തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫൂല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റു. ഇരു മണ്ഡലങ്ങളിലും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കാണ് വിജയം. മായാവതിയുടെ ബിഎസ്പി മത്സരിക്കാതെ മാറിനിന്ന് എസ്പിയെ സഹായിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരില്‍ എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര ദത്ത് ശുകഌയെ 21,961 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഫൂല്‍പൂരില്‍ എസ്പി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ബിജെപി സ്ഥാനാര്‍ഥി കൗശലേന്ദ്ര സിംഗ് പട്ടേലിനെ 59,613 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

Comments

comments

Categories: FK News, Politics, Slider, Trending