മിനിമം ബാലന്‍സ് പണം ഇല്ലാത്ത 41 ലക്ഷം എസ്ബി അക്കൗണ്ടുകള്‍ റദ്ദാക്കിയെന്ന് എസ്ബിഐ

മിനിമം ബാലന്‍സ് പണം ഇല്ലാത്ത 41 ലക്ഷം എസ്ബി അക്കൗണ്ടുകള്‍ റദ്ദാക്കിയെന്ന് എസ്ബിഐ

ഇന്‍ഡോര്‍ : 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ 41.16 ലക്ഷം എസ്ബി അക്കൗണ്ടുകള്‍ പൂട്ടിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. മിനിമം ബാലന്‍സ് തുക സൂക്ഷിക്കാഞ്ഞ അക്കൗണ്ടുകള്‍ക്കാണ് ബാങ്ക് താഴിട്ടത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര ശേഖര്‍ ഗുപ്ത എന്നയാള്‍ നല്‍കിയ ആര്‍ടിഐ അപേക്ഷക്ക് മറുപടിയായാണ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 ഏപ്രില്‍ 1 മുതലാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള തീരുമാനം എസ്ബിഐ നടപ്പിലാക്കിയത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മെട്രോ നഗരങ്ങളിലെ ബാങ്കുകളിലെ പിഴത്തുക 50ല്‍ നിന്ന് 15 രൂപയായും ചെറുനഗരങ്ങളിലേത് 40ല്‍ നിന്ന് 12 രൂപയായും ഗ്രാമങ്ങളിലെ ബാങ്കുകളില്‍ 10 രൂപയായും കഴിഞ്ഞദിവസം എസ്ബിഐ കുറച്ചിരുന്നു.

 

Comments

comments

Categories: Banking, FK News, Slider