ജയിലിലായിട്ടും ലാലു കരുത്തന്‍; അരരിയയും ജഹാനാബാദും ജയിച്ച് ആര്‍ജെഡി; ബിജെപി-നിതീഷ് സഖ്യം ഭവൂവയില്‍ മാത്രം

ജയിലിലായിട്ടും ലാലു കരുത്തന്‍;  അരരിയയും ജഹാനാബാദും ജയിച്ച് ആര്‍ജെഡി; ബിജെപി-നിതീഷ് സഖ്യം ഭവൂവയില്‍ മാത്രം

പട്‌ന : നിതീഷ് കുമാര്‍ ഉപേക്ഷിച്ചതോടെ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവ് ജയിലിലായതോടെ നാണക്കേടിലുമായ ആര്‍ജെഡിക്ക് ബിഹാറിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. അരരിയ ലോക്‌സഭാ സീറ്റിലും ജഹാനാബാദ് അസംബഌ സീറ്റിലും ആര്‍ജെഡി വിജയം കണ്ടു. ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനാണ് സീറ്റ് നിലനിര്‍ത്തിയത്. കൃഷ്ണ മോഹന്റെ പിതാവും എംഎല്‍എയുമായ മുന്ദ്രിക യാദവിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അരരിയയില്‍ 61,988 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്‍ജെഡി സ്ഥാനാര്‍ഥിയുടെ വിജയം. അതേസമയം ഭബുവ നിയമസഭാ സീറ്റില്‍ ബിജെപി യുടെ റിങ്കി റാണി പാണ്ഡെ കോണ്‍ഗ്രസിന്റെ ശംഭു സിംഗ് പട്ടേലിനെ പരാജയപ്പെടുത്തി.

Comments

comments

Categories: FK News, Politics, Slider, Trending