നീരവ് മോദി എഫക്റ്റ് : എല്‍ഒയുകളും എല്‍ഒസികളും നിരോധിച്ച് റിസര്‍വ് ബാങ്ക്

നീരവ് മോദി എഫക്റ്റ് : എല്‍ഒയുകളും എല്‍ഒസികളും നിരോധിച്ച് റിസര്‍വ് ബാങ്ക്

ന്യൂഡെല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് വിവാദ ആഭരണവ്യാപാരി നീരവ് മോദി നാടുവിട്ട പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിവരുന്ന വായ്പയുടെ മേല്‍ കടിഞ്ഞാണിട്ട് റിസര്‍വ് ബാങ്ക്. എല്‍ഒയു (ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ്), എല്‍ഒസി (ലെറ്റേഴ്്‌സ് ഓഫ് കംഫര്‍ട്ട്) എന്നിവ ഇനി ആര്‍ക്കും നല്‍കേണ്ടെന്ന് ആര്‍ബിഐ എല്ലാ ബാങ്കുകളെയും അറിയിച്ചു. ആഭ്യന്തര വിപണിയിലേക്ക് വിദേശത്തു ഇറക്കുമതി നടത്തുന്ന വ്യാപാരികള്‍ക്ക് വിദേശത്തുള്ള ഏതെങ്കിലും ബാങ്കിന്റെ ശാഖയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ഗ്യാരന്റിയാണ് എല്‍ഒയുവും എല്‍എസിയും. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡ്‌ലി ഹൗസ് ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധിനിച്ച്് 1,212 എല്‍ഒയുകളിലൂടെയാണ് നീരവ് മോദിയും മാതുലന്‍ മെഹുല്‍ ചോക്‌സിയും 6 വര്‍ഷം കൊണ്ട് വന്‍ തുക നേടിയെടുത്തിരുന്നത്. 13,000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുവഴി പിഎന്‍ബിക്ക് ഉണ്ടായത്.

Comments

comments

Categories: Banking, FK News, Slider