ഫേക്ക് അണികളുടെ പിന്തുണയുമായി ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍; രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 69 ശതമാനം ഫേക്കുകള്‍; തൊട്ടു പിന്നില്‍ അമിത് ഷായും തരൂരും മോദിയും കെജ്‌രിവാളും

ഫേക്ക് അണികളുടെ പിന്തുണയുമായി ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍; രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 69 ശതമാനം ഫേക്കുകള്‍; തൊട്ടു പിന്നില്‍ അമിത് ഷായും തരൂരും മോദിയും കെജ്‌രിവാളും

ന്യൂഡെല്‍ഹി : സോഷ്യല്‍ മീഡിയയിലാണ് രാഷ്ട്രീയ യുദ്ധം ഇപ്പോള്‍ പൊട്ടിപ്പുറപ്പെടുന്നത്. ലക്ഷം ലക്ഷം അണികളുടെ പിന്‍ബലത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഗ്വാഗ്വാ വിളികള്‍ നടത്തുന്നത്. എന്നാല്‍ അണികളില്‍ നല്ലൊരു ശതമാനവും വ്യാജന്‍മാരാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കണക്കുകളനുസരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് ഏറ്റവുമധികം വ്യാജ ഫോളോവേഴ്‌സ് ഉള്ളത്. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ പിന്‍തുടരുന്ന 69 ശതമാനം അണികളും വ്യാജന്‍മാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. @OfficeOfRG എന്ന രാഹുലിന്റെ ട്വിറ്ററില്‍ 6.15 ദശലക്ഷം ആള്‍ക്കാരാണ് പിന്‍തുടരുന്നത്.

രാഹുലിന് തൊട്ടുതാളെ ഫേക്ക് അണികളുടെ പിന്തുണയുമായി വിലസുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്. 10.1 ദശലക്ഷം ആളുകള്‍ പിന്‍ തുടരുന് ബിജെപി അധ്യക്ഷന് 67 ശതമാനം വ്യാജന്‍മാരുടെ പിന്തുണയുണ്ട്. മൂന്നാം സ്ഥാനത്ത് ആഗോള പൗരനായ മലയാളിയെന്നറിയപ്പെട്ട ശശി തരൂര്‍ എംപിയാണ്. തരൂരിനെ പിന്തുടരുന്ന 6.55 ദശലക്ഷം ആള്‍ക്കാരില്‍ 62 ശതമാനവും വ്യാജന്‍മാരാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്‍തുടരുന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ പ്രധാനമന്ത്രി ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്. മോദിയുടെ 41 ദശലക്ഷം ഫോളോവേഴ്‌സില്‍ 61 ശതമാനവും ഫേക്കുകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 51 ശതമാനം വ്യാജന്‍മാരുടെ പിന്തുണയുമായി അഞ്ചാം സ്ഥാനത്തുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ഏറ്റവുമധികം ഫേക്കുകളുടെ പിന്തുണയുമായി ലീഡ് ചെയ്യുന്നത്. 17.1 ദശലക്ഷം ആളുകളുടെ പിന്തുണയുള്ള അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 48 ശതമാനവും വ്യാജന്‍മാരാണ്. നുണകളുടെ തമ്പുരാനെന്ന് വിളിപ്പേരുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കാം. 49 ദശലക്ഷം ആളുകള്‍ പിന്‍തുടരുന്ന ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ 26 ശതമാനം ആളുകള്‍ മാത്രമാണ് വ്യാജന്‍മാര്‍.

Comments

comments

Categories: FK News, Politics, Top Stories

Related Articles