മൃഗങ്ങളുടെ സാമീപ്യവും ഗ്രാമജീവിതവും ആരോഗ്യത്തിനു നല്ലത്

മൃഗങ്ങളുടെ സാമീപ്യവും ഗ്രാമജീവിതവും ആരോഗ്യത്തിനു നല്ലത്

 

മൃഗങ്ങളോടൊപ്പം ജീവിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് പുതിയ പഠനങ്ങള്‍. ചെറുപ്രായത്തില്‍ ഫാമുകളുമായി അടുത്ത് ജീവിച്ചിരുന്നവരില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ കുറവാണെന്ന് കണ്ടെത്തി. സ്ത്രീകളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുറവ്. ജീവശാസ്ത്രപരമായ പ്രതിഭാസമാണിതെന്നാണ് അനുമാനം.

മൃഗങ്ങളുമായി ഇണങ്ങി കഴിഞ്ഞ മനുഷ്യരില്‍ 54 ശതമാനം പേര്‍ക്കും ആസ്തമ, പനി എന്നീ അസുഖങ്ങളും 57 ശതമാനം പേര്‍ക്കും അലര്‍ജി രോഗങ്ങളും ബാധിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തല്‍. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ 26 ശതമാനം അലര്‍ജി കുറവാണെന്നും കണ്ടെത്തി. മനുഷ്യന്റെ രോഗപ്രതിരോധശേഷി കാലാകാലങ്ങളായി മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ ജീവിതരീതി വ്യത്യാസപ്പെട്ടതാണ് പല രോഗങ്ങള്‍ക്കും കാരണമാവുന്നത്. കര്‍ഷകരുടെ കുട്ടികള്‍ക്ക് രോഗ സാധ്യത കുറയുന്നതും ഇതിനുദാഹരണമാണ്. നഗരത്തില്‍ ജീവിക്കുന്നതിനെക്കാള്‍ ഗ്രാമത്തില്‍ ജീവിക്കുന്നതി തന്നെ ഉത്തമം

Comments

comments

Categories: Health
Tags: farm, health, petlove