മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ?

മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ?

ജോലികള്‍ നിന്നും ബന്ധങ്ങളില്‍ നിന്നും സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നുമെല്ലാം ഇന്ന് ധാരാളം മാനസിക സമ്മര്‍ദ്ദം അടിമപ്പെടുന്നവരാണ് ഇന്ന് പലരും. ആവശ്യമില്ലാത്ത സമ്മര്‍ദ്ദങ്ങള്‍ വലിയ ഭവിഷത്തുകളാണ് ആളുകള്‍ക്ക് ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷനേടാന്‍ ശ്രദ്ധിക്കേണ്ടവ

  1. വികാരങ്ങള്‍ക്ക് കീഴ്‌പ്പെടാതിരിക്കുക. ഒന്നിനെക്കുറിച്ചും കൂടുതലായി ചിന്തിച്ച് ശക്തമായ വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നതിനെ സൂക്ഷിക്കുക. എല്ലാതിരക്കുകളില്‍ നിന്നും മനസിന് ഇടയ്ക്കിടെ വിശ്രമം നല്‍കുക.
  2. ധ്യാനിക്കുക. സമ്മര്‍ദ്ദങ്ങളുടെ ഉയര്‍ച്ചയിലും താഴ്ചയിലും ശരീരത്തിനെയും മനസ്സിനെയും ത്വരിതപ്പെടുത്തി നിലനിന്നു പോവാന്‍ ധ്യാനം ശീലമാക്കുന്നതിലൂടെ സാധിക്കും.
  3. ഔഷധാഹാരങ്ങള്‍ ദിവസേനെയുള്ള ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. മനസ്സിനെ ബാധിക്കുന്ന സമ്മര്‍ദ്ദം ശരീരത്തിലേക്ക് ബാധിക്കാതിരിക്കാന്‍ അത് സഹായിക്കും. ആരോഗ്യ പൂര്‍ണമായ ആഹാരം കഴിക്കുക.
  4. ഡിജിറ്റല്‍ ലോകത്തും നിന്നും മനസ്സിനെ കുറച്ച് സമയത്തേക്കെങ്കിലും വിമുക്തമാക്കുക. മൊബീല്‍ ഫോണ്‍, ടാബ്‌ലെറ്റ്, ലാബ് ടോപ്പ് പോലുള്ള ഇലക്ട്രോണിക് വസ്തുക്കളുടെ അമിതമായ ഉപയോഗം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കാറുണ്ട്.
  5. ജീവിതത്തില്‍ നമുക്ക് മാത്രമായി കുറച്ച് സമയം മാറ്റി വയ്ക്കുക. തിരക്കുപിടിച്ച ജീവിതത്തിലും അതിനായുള്ള ഓട്ടത്തിലും അനുഭവിക്കുന്ന സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ആ ഓട്ടത്തിനിടയില്‍ കുടുംബത്തിനും മറ്റുള്ളവര്‍ക്കുമായി സമയം മാറ്റി വയ്ക്കുമ്പോള്‍ ദിവസത്തില്‍ 15 മിനിറ്റെങ്കിലും എന്തെങ്കിലും വായിക്കാനും ആസ്വദിച്ച് എന്തെങ്കിലും കഴിക്കാനുമായി സമയം മാറ്റിവയ്ക്കുക.

 

Comments

comments

Categories: Health, More, Slider