ഫേസ്ബുക്കില്‍ ഇനി വാര്‍ത്താ ചാനലും

ഫേസ്ബുക്കില്‍ ഇനി വാര്‍ത്താ ചാനലും

പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക് ഒരുങ്ങുന്നു. ഫേസ്ബുക്ക്് ടാബില്‍ വീഡിയോകളായി പുതിയ വാര്‍ത്തകള്‍ നല്‍കുന്ന ഈ സൗകര്യം അധികം വൈകാതെ തന്നെ നമ്മുടെ വിരല്‍തുമ്പിലുമെത്തും. ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു.

2017 ഓഗസ്റ്റിലാണ് വാച്ച് ടാബ് എന്ന പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് എത്തിയത്. ടെലിവിഷനിലൂടെ ലഭിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നല്‍കുക വഴി പല ടി.വി ചാനലുകളുമായും മത്സരിക്കുന്ന സാഹചര്യമാണുണ്ടായത്. വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫീച്ചര്‍ വന്നതോടെ ഉപയോക്താക്കളുടെ പ്രതികരണമറിയാനും ഫേസ്ബുക്കിന് സാധിച്ചു. പത്തോളം വാര്‍ത്താ കേന്ദ്രങ്ങളുമായി ചേര്‍ന്ന് മൂന്ന് മിനുറ്റോളം വരുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. ഇതുവഴി ഗൗരവമായ ഇടപെടലുകള്‍ക്കും ഫേസ്ബുക്ക് വഴിയൊരുക്കുന്നുവെന്ന വിശ്വാസ്യത കൊണ്ടു വരാന്‍ സാധിക്കും.

 

 

Comments

comments

Categories: FK News