സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്ന് വിരലടയാളമടക്കം ആധാര്‍ വിവരങ്ങള്‍ ചോരുന്നു; സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും ‘അനോണിമസ് ഹാക്കര്‍’

സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്ന് വിരലടയാളമടക്കം ആധാര്‍ വിവരങ്ങള്‍ ചോരുന്നു; സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും ‘അനോണിമസ് ഹാക്കര്‍’

ന്യൂഡെല്‍ഹി : സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍-ബയോമെട്രിക് വിവരങ്ങള്‍ ചോരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് യുഐഡിഎഐ അവകാശപ്പെടുന്നതിനിടെ ഇപ്പോഴും പഴുതുകളുണ്ടെന്ന് വ്യക്തമാക്കി അജ്ഞാതനായ എത്തിക്കല്‍ ഹാക്കര്‍ രംഗത്ത്. എലിയട്ട് ആള്‍ഡേഴ്‌സണ്‍ എന്ന പേരില്‍ ട്വീറ്റ് ചെയ്യുന്ന ഹാക്കറാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വിരലടയാളങ്ങളും മറ്റ് വിവരങ്ങളും അനായാസം ചോര്‍ത്താന്‍ സാധിക്കുന്നുണ്ടെന്ന് തെളിയിച്ചത്. ഹാക്ക് ചെയ്ത വിരലടയാളങ്ങളും വെബ്‌സൈറ്റിന്റെ യുആര്‍എല്‍ ലിങ്കും ഇയാള്‍ ട്വീറ്റ് ചെയ്തു.

ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടി കംപ്യൂട്ടര്‍-ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സുരക്ഷാ വലയങ്ങള്‍ ഭേദിക്കുന്നവരെയാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം വിരവധി സുരക്ഷാ പഴുതുകള്‍ അനോണിമസ് ഹാക്കര്‍മാര്‍ പുറത്തു കൊണ്ടുവരുകയും അവയെല്ലാം പരിഹരിച്ചെന്ന് അധികൃതര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ പേമെന്റ് ഗേറ്് വേയായ പേടിഎം ഉപഭോക്താക്കളുടെ ഫോണിന്റെ റൂട്ട് ആക്‌സസ് ചോദിക്കുന്നുണ്ടെന്നും ഇതിലൂടെ ഫോണ്‍ പൂര്‍ണമായും കമ്പനിക്ക് നിയന്ത്രിക്കാമെന്നും തെളിയിച്ച് പ്രശസ്തനായ ഹാക്കറാണ് എലിയട്ട് ആള്‍ഡേഴ്‌സണ്‍. തുടര്‍ന്ന് പേടിഎം കമ്പനി റൂട്ട് ആക്‌സസ് ചോദിക്കുന്നത് അവസാനിപ്പിച്ചിരുന്നു.

 

Comments

comments

Categories: FK News, Tech