വേനലെത്തി ; ഫാഷന്‍ രംഗം കൈയ്യടക്കി ദോത്തി പാന്റുകള്‍

വേനലെത്തി ; ഫാഷന്‍ രംഗം കൈയ്യടക്കി ദോത്തി പാന്റുകള്‍

വേനല്‍ക്കാലമാണ് ഫാഷന്‍പ്രേമികളുടെ സങ്കല്‍പങ്ങള്‍ക്ക് നിറമേകുന്നത്. കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനും വിയര്‍പ്പിനെ ചെറുക്കാനും അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് മിക്കവരും. സ്‌കിന്‍ഫിറ്റ് വസ്ത്രങ്ങളോടും ജീന്‍സിനോടും മിതത്വം പാലിക്കേണ്ട സമയം. ഇപ്പോഴാകട്ടെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ കുര്‍ത്തിയേക്കാള്‍ പാന്റുകളിലാണ്. ഇവയില്‍ മുന്നില്‍ നില്‍ക്കുന്നതോ ദോത്തി പാന്റും. അരക്കെട്ട് മുതല്‍ കണ്ണങ്കാല്‍ വരെ പ്ലീറ്റ്‌സുള്ള പാന്റ്‌സാണ് ദോത്തി പട്ടിയാല. അരക്കെട്ട് മുതല്‍ ലൂസ് ആയി കിടക്കുന്ന ഈ പാന്റുകള്‍ കണ്ണങ്കാലിന്റെ ഭാഗം ആവുന്നതോടെ വീതി കുറഞ്ഞ് ഫിറ്റായ് കിടക്കും. ഇവയുടെ കൂടെ ജോദ് പൂരി ചെരുപ്പുകളും സ്ലീവ്‌ലെസ്സ് ടോപ്പുകളും നന്നായ് ഇണങ്ങും. എടുത്തു നില്‍ക്കുന്ന കളര്‍ഫുള്‍ നിറങ്ങളില്‍ ദോത്തി പാന്റ് ്അണിയുമ്പോള്‍ ഇളം നിറത്തിലുള്ള കുര്‍ത്തിയോ ചെറിയ ടോപ്പോ ഒപ്പം ധരിക്കാം. ക്രേപ്പ് ടോപ്പുകളുടെ കൂടെ പാര്‍ട്ടി വെയറുകളായും ദോത്തി പാന്റ് ഹിറ്റായി. നടക്കുന്ന പ്രകൃതക്കാരാണ് നിങ്ങളെങ്കില്‍ ദോത്തി പാന്റ് തീര്‍ച്ചയായും ഉപകരിക്കും. വളരെ അനായാസമായും സംതൃപ്തിയോടെയും ധരിക്കാമെന്നതാണ് പ്രായഭേതമെന്യേ പെണ്‍കുട്ടികള്‍ ഇതിനോടിഷ്ടം കൂടിയതിനു പിന്നിലെ കാരണം.

 

Comments

comments

Categories: Trending