ഷുഹൈബ് വധം; സര്‍ക്കാരിന്റെ അപ്പീലിന്മേല്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ

ഷുഹൈബ് വധം; സര്‍ക്കാരിന്റെ അപ്പീലിന്മേല്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഷുഹൈബിന്റെ കുടുംബം നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കമാല്‍ പാഷ നേരത്തേ സിബിഐ അന്വേണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ അപ്പീലിന്മേലാണ് ഇപ്പോള്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, പഴയ മദ്രാസ് പ്രവിശ്യയിലുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതിക്ക് അവിടെ നിന്നുള്ള കേസുകള്‍ പരിഗണിക്കാനുള്ള അധികാരമില്ലെന്നും ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഹൈക്കോടതിക്ക് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കാനുള്ള അധികാരമില്ലെന്നും ഇത് പരിഗണിക്കേണ്ടത് സുപ്രീം കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച വിശദമായ പരിശോധനയ്ക്കായി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത്. ഈ മാസം 23ന് സര്‍ക്കാരിന്റെ അപ്പീല്‍ കോടതി വീണ്ടും പരിഗണിക്കും.

Comments

comments

Categories: FK News

Related Articles