ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം; ബിജെപി അംഗത്തെ മൈക്രോഫോണ്‍ കൊണ്ട് അടിച്ച കോണ്‍ഗ്രസ് എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം; ബിജെപി അംഗത്തെ മൈക്രോഫോണ്‍ കൊണ്ട് അടിച്ച കോണ്‍ഗ്രസ് എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ് : എംഎല്‍എമാര്‍ തമ്മിലുള്ള കയ്യാങ്കളിക്ക് ഇത്തവണ സാക്ഷിയായത് ഗുജറാത്ത് നിയമസഭ. സംഘര്‍ഷത്തിനിടെ ബിജെപി എംഎല്‍എയെ മൈക്രോഫോണ്‍ ഊരിയെടുത്ത് അടിച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദുധാതിനെ നടപ്പ് സമ്മേളന കാലത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ശ്രദ്ധക്ഷണിക്കലിനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാംനഗര്‍ എംഎല്‍എ വിക്രം മാദം സഭയില്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. മാദത്തിന്അവസരം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വിര്‍ജി തുമ്മറും അമരീഷ് ദേറും നടുത്തളത്തിലിറങ്ങി സ്പീക്കറുമായി വാഗ്വാദം നടത്തി.

സ്പീക്കറെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിക്രം മാദത്തെയും അമരീഷ് ദേറിനെയും സസ്‌പെന്‍ഡ് ചെയ്ത് വാച്ച് ആന്റ് വാര്ഡിന്റെ അകമ്പടിയോടെ പുറത്താക്കി. ഇതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു. ഇതിനിടെ ബിജെപി എംഎല്‍എമാര്‍ക്ക് നേരെ പാഞ്ഞടുത്ത പ്രതാപ് ദുധാത് മേശപ്പുറത്തെ മൈക്രോഫോണ്‍ ഊരിയെടുത്ത് നിക്കോളില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചാലിനെ അടിക്കാനാരംഭിച്ചു.

വാച്ച് ആന്റ് വാര്‍ഡ് ഇടപെട്ട് പുറത്താക്കിയെങ്കിലും സഭയുടെ മറ്റഒരു വാതിലിലൂടെ അകത്തു കടന്ന ദുധാത് വീണ്ടും പഞ്ചാലിനെ അടിച്ചു. ഇതോടെ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് ദുധാതിനെ നടുത്തളത്തിലേക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലുള്ള വാക്‌പോര് അതിര കടന്നതോടെ സഭയില്‍ നിന്ന് എല്ലാവരെയും പുറത്താക്കി. കോണ്‍ഗ്രസ് അംഗം പ്രതാപ് ദുധാതിനെ നടപ്പു സമ്മേളന കാലത്തേക്ക് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സസ്‌പെന്‍ഡ് ചെയ്തു.

Comments

comments

Categories: FK News, Politics, Top Stories