ബിയറിന് വിട; ലഹരി പതയുന്ന സോഡയുമായി കോളയെത്തുന്നു

ബിയറിന് വിട; ലഹരി പതയുന്ന സോഡയുമായി കോളയെത്തുന്നു

ജ്യൂസുകളുടെ രംഗത്തേക്ക് കാലെടുത്ത് വെച്ചതിന് പുറകെ അടുത്ത മേഖല വ്യക്തമാക്കി കൊക്കോ കോള. ആഗോളവിപണിയില്‍ കൊക്കോ കോളയുടെ ഉല്‍പ്പന്നങ്ങളെ വ്യത്യസ്ത തലങ്ങളിലേക്ക് വിന്യസിച്ചുകൊണ്ട് കൂടുതല്‍ ഉപഭോക്താക്കള്‍ക്കിടയിലേക്കെത്തിക്കുക എന്നതാണ് പുതിയ ഉദ്യമത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്.

ജ്യൂസുകള്‍ക്ക് ശേഷം കമ്പനി അടുത്തതായി ലക്ഷ്യം വെക്കുന്നത് ആല്‍ക്കഹോളിക് സോഡയിലാണ്. ബിയറിന്റെ വിപണി ലക്ഷ്യം വെച്ചെത്തുന്ന ആല്‍ക്കഹോളിക് സോഡയ്ക്ക് ആല്‍ക്കോപോപ്പ് എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. സംഭവം പുതിയ അനുഭവമായിരിക്കുമെങ്കിലും ജപ്പാന്‍ വിപണിക്ക് വേണ്ടി മാത്രമായിരിക്കും ഇതിന്റെ ഉല്‍പ്പാദനം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാപ്പനീസ് മദ്യമായ സോചു ഉപയോഗിച്ച് നിര്‍മിക്കുന്ന ചു-ഹി എന്ന പാനീയമാണ് ജപ്പാന്‍ വിപണിയില്‍ ഏറെ വില്ക്കപ്പെടുന്നത്. ഉരുളക്കിഴങ്ങ്, ഗോതമ്പ്, അരി തുടങ്ങിയവ ചേര്‍ത്ത് തയ്യാറാക്കുന്ന സോചുവിന് ജപ്പാനിലുള്ള സ്വീകാര്യത വളരെ വലുതാണ്. 3 മുതല്‍ 8 ശതമാനം വരെ മാത്രമേ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നുള്ളു എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ നാരങ്ങ, മുന്തിരി, പീച്ച് തുടങ്ങിയ ഫ്‌ളേവറുകളിലും ഇത് ലഭ്യമാണ്. ബിയറിനേക്കാള്‍ വീര്യം കുറഞ്ഞ ഈ വിഭാഗത്തിലേക്കാണ് പുതിയ ഉല്‍പ്പന്നവുമായി കോള കടന്നെത്തുന്നത്. താരതമ്യേന ചെറിയ വിപണിയാണെങ്കിലും ആല്‍കോപോപ്പിന് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കോള വിലയിരുത്തുന്നത്. 126 വര്‍ശഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോള ഇത്തരത്തില്‍ ഒരുല്‍പ്പന്നവുമായെത്തുന്നത് എന്നതും സവിശേഷതയാണ്. വിജയിക്കുന്ന പക്ഷം ആഗോളതലത്തില്‍ ഉല്‍പ്പന്നത്തെ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

Comments

comments

Categories: FK News