ഓസ്‌ട്രേലിയന്‍ താരവുമായുള്ള കരാര്‍ ബെംഗളൂരു പുതുക്കി

ഓസ്‌ട്രേലിയന്‍ താരവുമായുള്ള കരാര്‍ ബെംഗളൂരു പുതുക്കി

ബെംഗളൂരു: ഓസ്‌ട്രേലിയന്‍ ഫുട്‌ബോളര്‍ എറിക് പാര്‍താലുവുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ബെംഗളൂരു എഫ്‌സി കരാര്‍ പുതുക്കി. 2020 വരെ താരം ടീമില്‍ തുടരുമെന്ന് ബെംഗളൂരു എഫ്‌സി മാനേജ്‌മെന്റാണ് ഔദ്യോഗികമായി അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ക്ലബ് നോര്‍ത്തേണ്‍ സ്പിരിറ്റില്‍ കളി തുടങ്ങിയ എറിക് പാര്‍താലു ഈ സീസണിന്റെ തുടക്കത്തിലായിരുന്നു ബെംഗളൂരു എഫ്‌സിയിലെത്തിയത്. ബെംഗളൂരുവിന് വേണ്ടി ഇതുവരെ പതിനേഴ് മത്സരങ്ങള്‍ക്കിറങ്ങിയ ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കുകയും ചെയ്തു. കൂടിയ ഉയരം അനുകൂല ഘടകമായുള്ള എറിക് പാര്‍താലു ഈ സീസണില്‍ 76.67 എന്ന മികച്ച പാസിംഗ് കൃത്യത കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി രണ്ട് കളികളില്‍ ബൂട്ടണിഞ്ഞിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.

Comments

comments

Categories: Sports