മുഹമ്മദ് ഷമിക്കെതിരെ ബിസിസിഐയുടെ അന്വേഷണം

മുഹമ്മദ് ഷമിക്കെതിരെ ബിസിസിഐയുടെ അന്വേഷണം

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയായ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഭരണ സമിതി തീരുമാനിച്ചു. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും മുഹമ്മദ് ഷമിക്കെതിരായ അന്വേഷണം. ദുബായില്‍ വെച്ച് മുഹമ്മദ് ഭായ് എന്നയാള്‍ പാക്കിസ്ഥാനി സ്ത്രീ വഴി മുഹമ്മദ് ഷമിക്ക് പണം നല്‍കിയെന്ന ഹസിന്‍ ജഹാന്റെ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ താരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളായിരിക്കും പ്രധാനമായും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കൈകാര്യം ചെയ്യുക. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആന്റി കറപ്ഷന്‍ സെക്യൂരിറ്റി വിംഗ് മേധാവിയായ നീരജ് കുമാറിനോട് ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബിസിസിഐയുടെ നിര്‍ദ്ദേശം. അതേസമയം, മുഹമ്മദ് ഷമി ഫോണിലൂടെ ഭീഷണി മുഴക്കുന്നുവെന്നും അതിനാല്‍ പൊലീസ് സംരംക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Comments

comments

Categories: Sports