ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ തോറ്റ് പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ തോറ്റ് പുറത്ത്

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. ലോക ഒന്നാം റാങ്കുകാരിയായ ചൈനീസ് തായ്‌പെയുടെ തയി സൂ സിങ്ങിനോട് 21-14, 21-18 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ പിന്നിലായ സൈന നെഹ്‌വാളിന് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല. അതേസമയം, രണ്ടാം സെറ്റില്‍ ചെറുത്തുനില്‍പ് നടത്തിയതിന് ശേഷമായിരുന്നു ഇന്ത്യന്‍ താരം കീഴടങ്ങിയത്. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ സൈന നെഹ്‌വാള്‍ പുറത്താകുന്നത് 2009ന് ശേഷം ഇതാദ്യമായാണ്. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ കഴിഞ്ഞ അഞ്ച് സീസണുകളിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച താരമായിരുന്നു ഒളിംപിക് മെഡല്‍ ജേതാവുകൂടിയായ സൈന നെഹ്‌വാള്‍.

Comments

comments

Categories: Sports