ഷീ. ജിന്‍പിങിനെതിരെ വിദ്യാര്‍ത്ഥികള്‍

ഷീ. ജിന്‍പിങിനെതിരെ വിദ്യാര്‍ത്ഥികള്‍

 

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷീ. ജിന്‍പിങിനെതിരെ വിദേശ സര്‍വ്വകലാശാലകളില്‍ പോസ്റ്ററുകള്‍. അദ്ദേഹം  ഞങ്ങളുടെ പ്രസിഡന്റ് അല്ല , ഞങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കില്ല തുടങ്ങിയ വാചകങ്ങളാണ് എഴുതിയിരിക്കുന്നത്. രണ്ട് തവണയിലധികം പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കരുതെന്ന നിയമം എടുത്തു കളഞ്ഞതാണ് പ്രതിഷേധത്തിനു പിന്നില്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന തീരുമാനത്തെ എല്ലാവരും പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രതിഷേധ പ്രകടനങ്ങള്‍ മുളപൊട്ടിയിരിക്കുന്നത്. യു.എസ്, യു.കെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, നെതര്‍ലന്റ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്റ്റോപ് ഷീജിന്‍പിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് തങ്ങളുടെ ക്യാംപെയിനില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭയം കൂടാതെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പല ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ കുറിച്ച് ധാരണയില്ലെന്ന് ബി.ബി.സി നടത്തിയ ക്യാംപെയിനില്‍ വ്യക്തമായി.

Comments

comments

Categories: World