ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് ട്രിം അവതരിപ്പിച്ചു

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് ട്രിം അവതരിപ്പിച്ചു

രണ്ട് മോഡലുകളുടെയും തെരഞ്ഞെടുത്ത വേരിയന്റുകളില്‍ ട്രിം ലഭിക്കും

ന്യൂഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ വെന്റോയുടെയും പോളോയുടെയും പുതിയ ട്രിമ്മുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വെന്റോ സ്‌പോര്‍ട്, പോളോ പേസ് എന്നീ ട്രിമ്മുകള്‍ രണ്ട് മോഡലുകളുടെയും തെരഞ്ഞെടുത്ത വേരിയന്റുകളില്‍ ലഭിക്കും. വെന്റോയുടെ 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ (ഓട്ടോമാറ്റിക് & മാന്വല്‍) ഓപ്ഷനുകളുള്ള ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ മാത്രമായിരിക്കും സ്‌പോര്‍ട് ട്രിം ലഭിക്കുന്നത്. പോളോയുടെ പുതിയ 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്ത് പകരുന്ന കംഫര്‍ട്ട്‌ലൈന്‍ വേരിയന്റില്‍ മാത്രം പേസ് ട്രിം ലഭിക്കും. ട്രിം എന്ന ഡെക്കൊറേറ്റീവ് പാര്‍ട്‌സ് തികച്ചും സൗജന്യമായി രാജ്യത്തെ എല്ലാ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളിലും ലഭിക്കും.

പോളോ പേസില്‍ ഡയമണ്ട് കട്ട് 15 ഇഞ്ച് അലോയ് വീലുകള്‍ മാത്രമാണ് ട്രിം എന്ന നിലയില്‍ ലഭിക്കുന്നത്. എന്നാല്‍ വെന്റോ സ്‌പോര്‍ടില്‍ 16 ഇഞ്ച് വീലുകള്‍, ‘സ്‌പോര്‍ട്’ ബാഡ്ജിംഗ്, ബ്ലാക്ക് ഒആര്‍വിഎം (ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിറര്‍) എന്നിവ ലഭിക്കും. ബ്ലാക്ക് റൂഫ്, മുന്‍, പിന്‍ ഡോറുകളിലുടനീളം കറുപ്പ് നിറത്തിലുള്ള സൈഡ് ഡീകാളുകള്‍, ബ്ലാക്ക് ലിപ് ബൂട്ട് സ്‌പോയ്‌ലര്‍ എന്നിവ ഉള്‍പ്പെടുന്ന ഫോക്‌സ്‌വാഗണ്‍ വെന്റോയിലെ ബ്ലാക്ക് തീം, വെന്റോ സ്‌പോര്‍ടിലും അതേപോലെ കാണാം.

ട്രിം എന്ന ഡെക്കൊറേറ്റീവ് പാര്‍ട്‌സ് തികച്ചും സൗജന്യമായി രാജ്യത്തെ എല്ലാ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളിലും ലഭ്യമായിരിക്കും

രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ കാറുകള്‍ ലഭിക്കുന്നത്. 1 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ മോട്ടോറാണ് ഡീസല്‍ എന്‍ജിന്‍. രണ്ട് തരം ട്യൂണുകളില്‍ ഈ എന്‍ജിന്‍ ലഭിക്കും. ഉയര്‍ന്ന ട്യൂണിലുള്ള ഇതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വെന്റോയില്‍ നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ ടിഎസ്‌ഐ മോട്ടോറും നാച്ചുറലി ആസ്പിറേറ്റഡ് 1.6 ലിറ്റര്‍ എന്‍ജിനുമാണ് വെന്റോയിലെ പെട്രോള്‍ എന്‍ജിനുകള്‍.

Comments

comments

Categories: Auto