വിസ്താര ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും

വിസ്താര ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും

തെക്കുകിഴക്കന്‍ ഏഷ്യ കേന്ദ്രീകരിച്ചായിരിക്കും വിസ്താരയുടെ ആദ്യ അന്താരാഷ്ട്ര സേവനം

ഹൈദരാബാദ്: ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭം വിസ്താര എയര്‍ലൈന്‍സ് ഈ വര്‍ഷം രണ്ടാം പകുതിയോടെ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും. നിലവില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് വിസ്താര നടത്തുന്നത്. തെക്കുകിഴക്കന്‍ ഏഷ്യ കേന്ദ്രീകരിച്ചായിരിക്കും വിസ്താരയുടെ ആദ്യ അന്താരാഷ്ട്ര സേവനം.

2018ന്റെ മധ്യത്തോടെ 22 വിമാനങ്ങളെന്ന  ലക്ഷ്യത്തില്‍ കമ്പനിയെത്തും

മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ സമയദൈര്‍ഘ്യമുള്ള സ്ഥലങ്ങളിലേക്കായിരിക്കും തുടക്കത്തില്‍ സേവനം നല്‍കുക. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് മുതല്‍ ഒന്‍പത് മണിക്കൂര്‍ യാത്രാസമയം വേണ്ടിവരുന്ന സ്ഥലങ്ങളിലേക്കും പറക്കല്‍ ആരംഭിക്കും- വിസ്താര സിഇഒ ലെസ്ലി തംഗ് കഴിഞ്ഞ ദിവസം പറഞ്ഞു.
ഇന്ത്യ-അമേരിക്ക സര്‍വീസുകള്‍ പോലെ ദീര്‍ഘദൂരയാത്രകള്‍ക്കും വിസ്താര താല്‍പര്യപ്പെടുന്നു. വിമാനങ്ങള്‍ പങ്കിടാനുള്ള ധാരണ(കോഡ് ഷെയര്‍)യുടെ കാര്യത്തില്‍ കാര്യക്ഷമമായ ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്.
2018ന്റെ മധ്യത്തോടെ 22 വിമാനങ്ങളെന്ന ലക്ഷ്യത്തില്‍ കമ്പനിയെത്തും. നിലവില്‍ പത്തൊന്‍പത് വിമാനങ്ങള്‍ പൂര്‍ണ്ണസേവനങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ ഈ മാസം 20ാമത്തെ വിമാനം സ്വന്തമാക്കും. രണ്ട് എ320 നിയോസ് വിമാനങ്ങള്‍ മെയ്, ജൂണ്‍ മാസത്തോടെ ലീസിനെടുക്കുമെന്നും തംഗ് കൂട്ടിച്ചേര്‍ത്തു. അതേസമയം, നിക്ഷേപ സമാഹരണം സംബന്ധിച്ച് വിസ്താര പ്രൊമോട്ടര്‍മാരോട് ചര്‍ച്ച നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy

Related Articles