ഇന്ത്യന്‍ വെല്‍സ്: സെറീനയെ വീഴ്ത്തി വീനസ് വില്യംസ്

ഇന്ത്യന്‍ വെല്‍സ്: സെറീനയെ വീഴ്ത്തി വീനസ് വില്യംസ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ അമേരിക്കയുടെ വില്യംസ് സഹോദരിമാര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസിനെതിരെ ചേച്ചിയായ വീനസ് വില്യംസിന് ജയം. മൂന്നാം റൗണ്ട് മത്സരത്തില്‍ 6-3, 6-4 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസ് സെറീനയെ പരാജയപ്പെടുത്തിയത്. 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ മത്സരത്തിന് ശേഷം ആദ്യമായിട്ടായിരുന്നു വില്യംസ് സഹോദരിമാര്‍ പരസ്പരം ഏറ്റുമുട്ടിയത്. 2014ന് ശേഷം സെറീന വില്യംസിനെതിരെ വീനസ് വില്യംസ് നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ടെന്നീസ് കരിയറില്‍ വീനസും സെറീനയും തമ്മില്‍ നടന്ന 29-ാം പ്രൊഫഷണല്‍ മത്സരമായിരുന്നു ഇന്ത്യന്‍ വെല്‍സിലേത്. ഇതില്‍ 17 മത്സരങ്ങളില്‍ സെറീനയും 12 കളികളില്‍ വീനസും വിജയം സ്വന്തമാക്കി. പ്രസവ ശുശ്രൂഷകളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന് ശേഷം കോര്‍ട്ടിലിറങ്ങാതിരുന്ന സെറീന വില്യംസ് 14 മാസത്തെ ഇടവേളയ്ക്ക് ശേഷം പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇന്ത്യന്‍ വെല്‍സ്.

 

Comments

comments

Categories: Sports