ഫേസ്ബുക്കിനെതിരെ യു.എന്‍

ഫേസ്ബുക്കിനെതിരെ യു.എന്‍

 

മ്യാന്‍മര്‍: മ്യാന്‍മറില്‍ നടന്ന വംശഹത്യയ്ക്ക് വഴിയൊരുക്കിയത് ഫേസ്ബുക്ക് വഴിയുള്ള അനാവശ്യ വിദ്വേഷ പ്രകടനങ്ങളെന്ന് യു.എന്‍. 650,000 രോഹിന്‍ഗ്യ മുസ്ലിം കുടുംബങ്ങളാണ് മ്യാന്‍മര്‍ സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്.

സമൂഹ മാദ്ധ്യമം എന്നാല്‍ ഫേസ്ബുക്ക് എന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ അതിലൂടെ നടത്തിയ പ്രസംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനിടയാക്കിയെന്നാണ് യു.എന്‍ ആരോപിക്കുന്നത്. സാധാരണക്കാരുടെ സ്വകാര്യ ഔദ്യാഗിക ജീവിതത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുള്ളതിനാല്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായി ഫേസ്ബുക്ക് മാറുന്നുണ്ടെന്ന് മ്യാന്‍മര്‍ യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ യാങ് ലീ അഭിപ്രായപ്പെട്ടു. പൊതു നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിനുള്ള ഇടങ്ങളില്‍ ദേശീയവാദികളായ ബുദ്ധമതക്കാര്‍ ന്യൂനപക്ഷങ്ങളായ രോഹിന്‍ഗ്യര്‍ക്കെതിരെ ആഞ്ഞടിച്ചത് വംശഹത്യക്ക് എരിവ് പകര്‍ന്നു. ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് അപരിഷ്‌കൃതമായ സാഹചര്യങ്ങളിലേക്കാണ് എത്തിപ്പെടുന്നത്. എന്നാല്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ പങ്കു വയ്ക്കുന്നവരെ നീക്കം ചെയ്യുന്നതായി ഫേസ്ബുക്ക് അറിയിച്ചു. തുടരെതുടരെ പ്രകോപനപരമായ പോസ്റ്റുകള്‍ ചെയ്യുന്നവരെ താത്കാലികമായി മാറ്റി നിര്‍ത്തുകയും അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയുമാണ് നിലവിലുള്ള പോംവഴിയെന്നും കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs