റെക്ട് ടില്ലേഴ്‌സണോട് കടക്കു പുറത്ത് പറഞ്ഞ് ട്രംപ്; സിഐഎ ഡയറക്ടര്‍ മൈക്ക് പോംപോയെ പകരം സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ചു

റെക്ട് ടില്ലേഴ്‌സണോട് കടക്കു പുറത്ത് പറഞ്ഞ് ട്രംപ്; സിഐഎ ഡയറക്ടര്‍ മൈക്ക് പോംപോയെ പകരം സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ചു

വാഷിംഗ്ടണ്‍ : അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി ഏറെ നാളായി ട്രംപും ടില്ലേഴ്‌സണും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടായിരുന്നു. വിദേശകാര്യ മന്ത്രിയുടെ സമാന പദവിയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക്. സിഐഎ ഡയറക്ടര്‍ മൈക്ക് പോംപോയെയാണ് പകരം സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. സിഐഎ ഡയറക്ടര്‍ സ്ഥാനത്ത് ജീന ഹാസ്‌പെല്‍ നിയമിതയായി. ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ ഭരണകൂടത്തിന്റെ തലപ്പത്തുണ്ടാവുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്.

Comments

comments

Categories: FK News, Politics, Slider, World