നെയ്മര്‍ പിഎസ്ജി വിടുമെന്ന അഭ്യൂഹം: ക്ലബ് ഉടമ താരത്തെ സന്ദര്‍ശിക്കാന്‍ ബ്രസീലിലേക്ക്

നെയ്മര്‍ പിഎസ്ജി വിടുമെന്ന അഭ്യൂഹം: ക്ലബ് ഉടമ താരത്തെ സന്ദര്‍ശിക്കാന്‍ ബ്രസീലിലേക്ക്

പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മര്‍ തന്റെ പഴയ ക്ലബായ സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെ പിഎസ്ജി ഉടമയായ നാസര്‍ അല്‍ ഖലൈഫി താരത്തെ സന്ദര്‍ശിക്കുന്നതിനായി ബ്രസീലിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ഒളിംപിക് മാഴ്‌സയുമായി നടന്ന മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ ചികിത്സയുടെ ഭാഗമായി സ്വദേശത്തായതിനാലാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഉടമ താരത്തെ ബ്രസീലിലെത്തി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നെയ്മറുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും താരത്തിന്റെ ചാരിറ്റബിള്‍ പദ്ധതിയായ പ്രായിയ ഗ്രാന്‍ഡെയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ചര്‍ച്ച നടത്തുന്നതിനുമാണ് ബ്രസീലിലേക്കെത്തുന്നതെന്നും നാസര്‍ അല്‍ ഖലൈഫി വ്യക്തമാക്കി.

Comments

comments

Categories: Sports