ഐകിയ ഇന്ത്യയുടെ  സിഇഒയായി  പീറ്റര്‍ ബെറ്റ്‌സെല്‍ നിയമിതനായി

ഐകിയ ഇന്ത്യയുടെ  സിഇഒയായി  പീറ്റര്‍ ബെറ്റ്‌സെല്‍ നിയമിതനായി

ഐകിയയുടെ ഏറ്റവും പ്രധാന വിപണികളിലൊന്നായി ഇന്ത്യയെ  വിലയിരുത്തിക്കഴിഞ്ഞു

ഹൈദരാബാദ്: സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനി ഭീമന്‍ ഐകിയയുടെ ഇന്ത്യാ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി(സിഇഒ) പീറ്റര്‍ ബെറ്റ്‌സെലിനെ നിയമിച്ചു. നിലവിലെ സിഇഒ ജുവന്‍സ്യോ മെസ്റ്റുവിന്റെ പിന്‍ഗാമിയായാണ് നിയമനം. ഐകിയ ഗ്രൂപ്പിന്റെ ആഗോള വിഭാഗം സിഎഫ്ഒ, ഡെപ്യൂട്ടി സിഇഒ പദവികളിലേക്ക് മെറ്റ്‌സുവിനെ നിയോഗിച്ചിരുന്നു.

കമ്പനിയുടെ വിപുലീകരണത്തിലായിരിക്കും ബെറ്റ്‌സെല്‍ ശ്രദ്ധയൂന്നുക

ഒന്നരപ്പതിറ്റാണ്ടായി ഐകിയയുടെ ഭാഗമായ പീറ്റര്‍ ബെറ്റ്‌സെല്‍ ഇന്ത്യയില്‍ നിയമിക്കപ്പെടുന്നതിന് മുമ്പ് ഐകിയ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിപണിയായ ജര്‍മനിയുടെ വ്യവസായമേധാവിയായിരുന്നു. അതിനു മുന്‍പ് സ്‌പെയിനിലെ കണ്‍ട്രി മാനേജരുടെ ചുമതലയും വഹിച്ചു.

ഐകിയയുടെ ഏറ്റവും പ്രധാന വിപണികളിലൊന്നായി ഇന്ത്യയെ വിലയിരുത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ വന്‍ തോതിലെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അതിനാല്‍ കമ്പനിയുടെ വിപുലീകരണത്തിലായിരിക്കും ബെറ്റ്‌സെല്‍ ശ്രദ്ധയൂന്നുക.ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ ഈ വര്‍ഷം ആരംഭിക്കുന്നതോടെ വിപുലീകരണ പദ്ധതികളുമായി കമ്പനി മുന്നോട്ടുനീങ്ങും. വൈവിധ്യമാര്‍ന്ന വിപണികളിലെ വളര്‍ച്ചയെ നയിക്കുന്നതിനുള്ള കഴിവും മികച്ച നേതൃപാടവവുമാണ് ബെറ്റ്‌സെലിനെ വ്യത്യസ്തനാക്കുന്നത്. സുസ്ഥിരതയുടെ വക്താവായും അദ്ദേഹം കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ ഐകിയയുടെ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഞങ്ങള്‍ സജ്ജരായിക്കഴിഞ്ഞു- മെസ്റ്റു പറഞ്ഞു. ഇന്ത്യയില്‍ കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പീറ്റര്‍ യോഗ്യനാണ്. കാഴ്ചപ്പാടോട് കൂടിയ നേതൃപാടവം, റീട്ടെയ്ല്‍ ലോകത്തെ കുറിച്ചുള്ള ആഴത്തിലെ അറിവ്, ജനങ്ങളിലും വ്യവസായങ്ങളിലും കേന്ദ്രീകരിക്കുന്ന ശ്രദ്ധ എന്നിവ ഐകിയയുടെ ഇന്ത്യന്‍ യൂണിറ്റിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിന് ബെറ്റ്‌സെലിനെ ഏറ്റവും അര്‍ഹനായ വ്യക്തിയാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy