പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് മുങ്ങിയ നീരവ് മോദിക്ക് 1,213 എല്‍ഒയു ലഭിച്ചിരുന്നെന്ന് കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍

പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് മുങ്ങിയ നീരവ് മോദിക്ക് 1,213 എല്‍ഒയു ലഭിച്ചിരുന്നെന്ന് കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് രക്ഷപെട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് 1,213 എല്‍ഒയു (ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2011 മാര്‍ച്ച് 10നാണ് മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡ്‌ലി ഹൗസ് ബ്രാഞ്ചില്‍ നിന്ന് ആദ്യത്തെ എല്‍ഒയു നീരവിന് ലഭിച്ചത്. പിന്നീട് 74 മാസങ്ങള്‍ കൊണ്ട് 1,212 എല്‍ഒയുകള്‍ കൂടി നീരവ് മോദി കരസ്ഥമാക്കി. വിദേശത്തെ ബാങ്കുകള്‍ക്ക് ഈ എല്‍ഒയു നല്‍കി വിദേശ വ്യാപാരികള്‍ക്ക് വജ്രം വാങ്ങിയതിന്റെ പണം നല്‍കുകയായിരുന്നു. ആകെ നല്‍കിയ എല്‍ഒയുകളില്‍ 53 എണ്ണം മാത്രമായിരുന്നു നിയമപ്രകാരമുള്ളത്.

Comments

comments

Categories: Banking, FK News, Politics