Smart Glasses ടെക്‌നോളജിയിലെ അടുത്ത വലിയ വിപ്ലവം

Smart Glasses ടെക്‌നോളജിയിലെ അടുത്ത വലിയ വിപ്ലവം

ഡസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുമ്പോള്‍ യൂസറിന് ലഭിക്കുന്ന അതേ അനുഭവം തന്നെ വാഗ്ദാനം ചെയ്യുന്നതാണു വെയറബിള്‍ ടെക്‌നോളജി. എങ്ങനെയാണു ജോലി ചെയ്യുന്നതെന്നും, എങ്ങനെയാണു തീരുമാനങ്ങളെടുക്കുന്നതെന്നുമുള്ള ജനങ്ങളുടെ ധാരണകളെ പെട്ടെന്ന് reshape ചെയ്യുകയാണ് ഈ സാങ്കേതികവിദ്യ.

ഇന്നൊവേഷന്റെ കാര്യത്തില്‍, ലോകം നിര്‍ണായക നിമിഷങ്ങളെ നേരിടുകയാണ്. പുതുമ സമ്മാനിക്കുന്നവര്‍ക്കു മാത്രമാണ് ഇന്ന് അതിജീവിനം സാധ്യമാവുന്നത്. ഈയൊരു സത്യം മനസിലാക്കി എല്ലാവരും പുതിയ ആശയങ്ങള്‍ക്കു പിറകേ പായുകയാണ്. ടെക്‌നോളജി മേഖലയെ സംബന്ധിച്ച് ഇനി അടുത്തത് എന്ത് എന്ന ചോദ്യമാണ് അവിടെ മുഴങ്ങി കേള്‍ക്കുന്നത്.

ഈ വര്‍ഷം ഏറ്റവുമധികം മുന്നേറാന്‍ പോകുന്ന സാങ്കേതികവിദ്യ wearable technology  ആയിരിക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ ധരിക്കാവുന്ന സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങളെയാണു വെയറബിള്‍ ടെക്‌നോളജിയെന്നു വിശേഷിപ്പിക്കുന്നത്. വെയറബിള്‍ ടെക്‌നോളജിക്ക് ഒരു ഉദാഹരണമാണു സ്മാര്‍ട്ട് ഗ്ലാസുകള്‍ അഥവാ കണ്ണടകള്‍. സ്മാര്‍ട്ട് വാച്ചുകളെയും വെയറബിള്‍ ടെക്‌നോളജിക്ക് ഉദാഹരണമായി പറയാം. സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്ത സ്മാര്‍ട്ട് കണ്ണടയാണു ഗൂഗിള്‍ ഗ്ലാസ്. പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളോടു സാമ്യമുള്ളതും എന്നാല്‍ കൈ തൊടാതെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നവയുമാണു ഗൂഗിള്‍ ഗ്ലാസ്. നമ്മള്‍ ഉപയോഗിക്കുന്ന ഭാഷയിലൂടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടാനും ഇതിലൂടെ സാധിക്കും. ഗൂഗിള്‍ ഗ്ലാസ് വികസിപ്പിച്ചെടുത്തത് Google X ത ആണ്. ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറുകള്‍ വികസിപ്പിച്ചെടുക്കുന്നതും ഗൂഗിള്‍ എക്‌സ് തന്നെയാണ്. സര്‍വവ്യാപിയായ കമ്പ്യൂട്ടര്‍ ( ubiquitious computer) നിര്‍മിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണു ഗൂഗിള്‍ ഗ്ലാസ് വികസിപ്പിക്കുന്നത്.

ഏറ്റവുമധികം മുന്നേറാന്‍ പോകുന്ന സാങ്കേതികവിദ്യകളിലൊന്നാണ് വെയറബിള്‍ ടെക്‌നോളജി. സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്ത വെയറബിള്‍ ടെക്‌നോളജിയാണു ഗൂഗിള്‍ ഗ്ലാസ്. സര്‍വവ്യാപിയായ കമ്പ്യൂട്ടര്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണു ഗൂഗിള്‍ ഗ്ലാസ് വികസിപ്പിക്കുന്നത്.

സ്മാര്‍ട്ട് ഗ്ലാസുകള്‍

മോഷന്‍ ഡിറ്റക്ഷന്‍ സെന്‍സറുകളുടേതു (motion-detection sensors) പോലുള്ള സമാന സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്നതാണു സ്മാര്‍ട്ട് ഗ്ലാസുകള്‍. അവയ്ക്കു ചലനങ്ങളും, ആംഗ്യങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. ഫോണ്‍ കോളുകള്‍ക്ക് ഉത്തരം പറയാനായി സ്മാര്‍ട്ട് ഗ്ലാസുകളില്‍ built-in മൈക്രോഫോണുകളുണ്ടാവും. ഈ സ്മാര്‍ട്ട് കണ്ണടകളുടെ ഫ്രെയ്മുകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന touch-based interface ആയിരിക്കും ഉപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ios  ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ ആപ്പും ഇൗ സ്മാര്‍ട്ട് ഗ്ലാസിലുണ്ടാവും.

സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലെ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്ത ഒരു ടെക്‌നോളജിയാണ് AR glasses. ഓഗ്‌മെന്റഡ് റിയല്‍റ്റി ഗ്ലാസുകള്‍ എന്നും ഇവയെ പറയാം. കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജിലൂടെ(cgi) യഥാര്‍ഥ ലോകമെന്നു തോന്നിപ്പിക്കുന്ന ടെക്‌നോളജിയാണ് ഓഗ്‌മെന്റഡ് റിയല്‍റ്റി. പോക്കിമോന്‍ ഗോ എന്ന സമീപകാലത്ത് ജനപ്രീതി നേടിയ മൊബൈല്‍ വീഡിയോ ഗെയിം പ്രവര്‍ത്തിക്കുന്നത് ഓഗ്‌മെന്റഡ് റിയല്‍റ്റിയുടെ അടിസ്ഥാനത്തിലാണ്. AR glasses െും സ്മാര്‍ട്ട് ഗ്ലാസുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഏആര്‍ ഗ്ലാസുകള്‍ ഒരു ഫീച്ചറാണ്. എന്നാല്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ എന്നത് ഒരു ഉത്പന്നമാണ്. എല്ലാ സ്മാര്‍ട്ട് ഗ്ലാസുകളിലും ഏആര്‍ ടെക്‌നോളജി പ്രവര്‍ത്തിക്കണമെന്നില്ല. നമ്മളുടെ സ്മാര്‍ട്ട്‌ഫോണിലോ, കമ്പ്യൂട്ടറിലോ ഉള്ള ഇന്‍ഫര്‍മേഷനുകള്‍ ഏആര്‍ സംവിധാനമുള്ള സ്മാര്‍ട്ട് ഗ്ലാസുകളിലൂടെയും, ഹെഡ്‌സെറ്റുകളിലൂടെയും അറിയുവാന്‍ സാധിക്കും.

മറ്റൊരാളുടെ ചലനങ്ങളും പ്രവര്‍ത്തികളും ട്രാക്ക് ചെയ്യാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്കാവും. ചൈനയില്‍ ക്രിമിനലുകളെ പിടികൂടാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുള്ള സ്മാര്‍ട്ട് കണ്ണടകള്‍ പൊലീസ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് കമ്പനിയായ LL Vision നിര്‍മിക്കുന്ന GLXSS Pro സ്മാര്‍ട്ട് കണ്ണടകള്‍ ഗൂഗിള്‍ ഗ്ലാസുമായി സാമ്യമുള്ളവയാണ്. ഈ കണ്ണട ധരിച്ചു ജനക്കൂട്ടത്തിനിടയിലേക്കു നോക്കി, ഓരോരുത്തരുടെയും പടമെടുക്കും. ഈ പടങ്ങള്‍ പൊലീസ് ക്രിമിനല്‍ റെക്കോഡിലുള്ള ഡാറ്റാബേസുമായി താരതമ്യം ചെയ്യും. ഇങ്ങനെ താരതമ്യം ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണട ധരിക്കുന്ന പൊലീസിനു ജനക്കൂട്ടത്തിനിടയില്‍ ക്രിമിനല്‍ ഉണ്ടോയെന്ന വിവരം ലഭിക്കും. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രിമിനലിനെ അറസ്റ്റ് ചെയ്യുവാനും സാധിക്കും. കഴിഞ്ഞ മാസം സെന്‍സുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും ഈ കണ്ണട ധരിച്ച് 26 കുറ്റവാളികളെ പിടികൂടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

വായിക്കാനും എഴുതാനും വലിയ പ്രയാസം തോന്നുന്നവര്‍ക്കും, കാഴ്ച വൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന സ്മാര്‍ട്ട് കണ്ണടകള്‍ സമീപകാലത്തു ഒരു ജാപ്പനീസ് കമ്പനി വികസിപ്പിച്ചെടുക്കുകയുണ്ടായി.ഈ കണ്ണട, വാക്കുകളെ ശബ്ദങ്ങളാക്കി മാറ്റുവാന്‍ കഴിവുള്ളവയാണ്.

വായിക്കാനും എഴുതാനും വലിയ പ്രയാസം തോന്നുന്ന dyslexic ആയിട്ടുള്ളവര്‍ക്കും, കാഴ്ച വൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന സ്മാര്‍ട്ട് കണ്ണടകള്‍ സമീപകാലത്തു ഒരു ജാപ്പനീസ് കമ്പനി വികസിപ്പിച്ചെടുക്കുകയുണ്ടായി. ഈ കണ്ണട, വാക്കുകളെ ശബ്ദങ്ങളാക്കി മാറ്റുവാന്‍ കഴിവുള്ളവയാണ്. ഈ കണ്ണടയിലെ OTON GLASS  ആണ് വാക്കുളെ ശബ്ദങ്ങളാക്കി മാറ്റുന്നത്. Raspberry Pi കമ്പ്യൂട്ടര്‍, രണ്ട് ക്യാമറ, ഒരു ഇയര്‍പീസ് എന്നിവയായിരിക്കും ഈ കണ്ണടയുടെ ഫ്രെയ്മില്‍ ഘടിപ്പിക്കുന്നത്. ഇവയുടെ സഹായത്തോടെയാണ് വാക്കുകളെ ശബ്ദങ്ങളാക്കി മാറ്റുന്നത്. ചുരുക്കത്തില്‍ വെയറബിള്‍ ടെക്‌നോളജി മാര്‍ക്കറ്റ് ദ്രുതഗതിയിലുള്ള വളര്‍ച്ചാ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തിലൂടെ ഉത്തേജിപ്പിച്ച ഹൈപ്പര്‍-കണക്റ്റിവിറ്റി പ്രതിഭാസങ്ങളെ (ഇ-മെയ്ല്‍, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഫേസ്-ടു-ഫേസ് കോണ്‍ടാക്റ്റ്, വെബ് 2.0 ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉള്‍പ്പെടുന്ന ആശയവിനിമയത്തിന്റെ വിവിധ മാര്‍ഗങ്ങള്‍) പ്രതിഫലിപ്പിക്കുവാന്‍ സാധ്യതയുള്ളതാണ് അത്.

Comments

comments

Categories: FK Special, Slider