സാമ്പത്തിക പ്രതിസന്ധി: ഐ ലീഗ് ചാമ്പ്യന്മാര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു

സാമ്പത്തിക പ്രതിസന്ധി: ഐ ലീഗ് ചാമ്പ്യന്മാര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു

ഛണ്ഡിഖഡ്: ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ് പ്രഥമ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചു. സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഐ ലീഗ് ജേതാക്കള്‍ ചാമ്പ്യന്‍ഷിപ്പിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ കടുത്ത തീരുമാനം അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് ഭീമമാണെന്നും ഇത് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ലെന്നും കാണിച്ച് മിനര്‍വ പഞ്ചാബ് ഉടമയായ രഞ്ജിത് ബജാജ് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന് കത്തും നല്‍കിയിട്ടുണ്ട്. അതേസമയം, ഫുട്‌ബോള്‍ അസോസിയേഷന്‍ മിനര്‍വ പഞ്ചാബിന്റെ തീരുമാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സൂപ്പര്‍ കപ്പില്‍ മുമ്പ് നിശ്ചയിച്ചിരുന്ന പ്രകാരം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പൂര്‍ എഫ്‌സിയെയായിരുന്നു മിനര്‍വ പഞ്ചാബ് നേരിടേണ്ടിയിരുന്നത്.

നോക്കൗട്ട് റൗണ്ട് മത്സരങ്ങളാണ് സൂപ്പര്‍ കപ്പില്‍ നടക്കുന്നതെന്ന്തിനാല്‍ ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ ടീം ടൂര്‍ണമെന്റിന് പുറത്താകും. ഒരു മത്സരത്തിന് വേണ്ടിയാണെങ്കില്‍ പോലും ടീംമംഗങ്ങളുടെ താമസം, യാത്ര, പ്രതിഫലം തുടങ്ങിയ ചെലവുകള്‍ വഹിക്കേണ്ടത് ക്ലബാണ്. ഐ ലീഗ് മത്സരങ്ങള്‍ കഴിയുന്നത് വരെ മാത്രമാണ് ചില താരങ്ങളുമായി ക്ലബിന് കരാറുണ്ടായിരുന്നത് എന്നതിനാല്‍ മറ്റ് കളികളില്‍ പങ്കെടുക്കുന്നതിനായി കളിക്കാരുമായി മാനേജ്‌മെന്റിന് പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടതായും വരും. ഇക്കാര്യങ്ങളൊക്കെയാണ് മിനര്‍വ പഞ്ചാബിനെ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നിന്നും പിന്മാറുന്നതിന് പ്രേരിപ്പിച്ചത്.

Comments

comments

Categories: Sports