മഹീന്ദ്ര കെയുവി 100 ട്രിപ്പ് പുറത്തിറക്കി

മഹീന്ദ്ര കെയുവി 100 ട്രിപ്പ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.16 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : കെയുവി 100 കോംപാക്റ്റ് എസ്‌യുവിയുടെ പുതിയ വേരിയന്റായ കെയുവി 100 ട്രിപ്പ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കി. ഫ്‌ളീറ്റ്, ബിസിനസ് ഉടമകള്‍ക്ക് അനുയോജ്യമായതാണ് കെയുവി 100 ട്രിപ്പ് എന്ന് കമ്പനി അറിയിച്ചു. ബൈ-ഫ്യൂവല്‍ (പെട്രോള്‍ & സിഎന്‍ജി), ഡീസല്‍ എംഫാല്‍ക്കണ്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. സിഎന്‍ജി വേരിയന്റിന് 5.16 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വിലയെങ്കില്‍ ഡീസല്‍ വേരിയന്റിന് 5.42 ലക്ഷം രൂപയാണ്. ഡയമണ്ട് വൈറ്റ്, ഡാസ്‌ലിംഗ് സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ കെയുവി 100 ട്രിപ്പ് ലഭിക്കും.

കൂടുതല്‍ വിശാലമായ ഇന്റീരിയറാണ് മഹീന്ദ്ര കെയുവി 100 ട്രിപ്പിന്റെ ഒരു സവിശേഷത. പ്രവര്‍ത്തന ചെലവുകള്‍ കുറവായിരിക്കും. സ്റ്റാന്‍ഡേഡ് കെയുവി 100 പോലെ ആറ് പേര്‍ക്ക് യാത്ര ചെയ്യാം. ആറാമത്തെ ഫ്‌ളെക്‌സിബിള്‍ സീറ്റ് ഡ്രൈവര്‍ക്കും സഹ ഡ്രൈവര്‍ക്കുമായി വലിയ ആംറെസ്റ്റായി മാറ്റാന്‍ സാധിക്കും. ഫിനാന്‍സ് സ്‌കീമുകള്‍, പ്രത്യേക ആക്‌സസറി പാക്കേജുകള്‍, 5 വര്‍ഷ എക്‌സ്റ്റെന്‍ഡഡ് വാറന്റി ഗ്യാരണ്ടി എന്നിവ ഓഫറുകളാണ്.

കെയുവി 100 ല്‍ ഇതാദ്യമായാണ് ദ്രവീകൃത പ്രകൃതി വാതക (സിഎന്‍ജി) ഓപ്ഷന്‍ നല്‍കുന്നത്. സ്റ്റാന്‍ഡേഡ് കെയുവി 100 ല്‍ സിഎന്‍ജി ഓപ്ഷന്‍ നല്‍കുമോയെന്ന കാര്യം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കിയില്ല.

ബൈ-ഫ്യൂവല്‍ (പെട്രോള്‍ & സിഎന്‍ജി), ഡീസല്‍ എംഫാല്‍ക്കണ്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഡയമണ്ട് വൈറ്റ്, ഡാസ്‌ലിംഗ് സില്‍വര്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍

ഫ്‌ളെക്‌സി 6 സീറ്റര്‍ ഓപ്ഷന്‍, വിശാലമായ ഇന്റീരിയര്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവുകള്‍, ആകര്‍ഷകമായ വില എന്നിവ ഫ്‌ളീറ്റ് ഉടമകളുടെയും അഗ്രഗേറ്റര്‍മാരുടെയും ഇഷ്ടപ്പെട്ട ചോയ്‌സായി കെയുവി 100 ട്രിപ്പ് മാറുന്നതിന് കാരണമാകുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം വില്‍പ്പന-വിപണന മേധാവി വീജയ് റാം നക്ര പറഞ്ഞു.

Comments

comments

Categories: Auto