വൃക്കസംബന്ധമായ രോഗങ്ങള്‍ ; യുവാക്കളിലെ ക്ലെയിമുകളില്‍  26ശതമാനം വര്‍ധന

വൃക്കസംബന്ധമായ രോഗങ്ങള്‍ ; യുവാക്കളിലെ ക്ലെയിമുകളില്‍  26ശതമാനം വര്‍ധന

മുംബൈ : 2015-16 സാമ്പത്തിക വര്‍ഷത്തിനും 2017-18 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 18 മുതല്‍ 35 വയസ് വരെ പ്രായമുള്ളവരില്‍ വൃക്ക രോഗം ബാധിച്ചവരും രോഗം വികസിച്ചതുമായവരുടെ ക്ലെയിമുകള്‍ 26ശതമാനം വര്‍ധിച്ചതായി ലോക വൃക്കദിനത്തിന്റെ ഭാഗമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് പുറത്തുവിട്ട ക്ലെയിംസ് ഡാറ്റ പഠനം വെളിപ്പെടുത്തുന്നു. കണക്കുകള്‍ പ്രകാരം 65 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ക്ലെയിമുകള്‍ മൂന്നു വര്‍ഷത്തിനിടെ 24ശതമാനം കുറഞ്ഞുവെന്നതാണ് രസകരമായ കാര്യം. പ്രായം അനുസരിച്ച് യുവാക്കള്‍ ആരോഗ്യവാന്‍മാരല്ല എന്ന് യാഥാര്‍ത്ഥ്യം ഇവിടെ വ്യക്തമാകുകയാണ്.

നടപ്പു സാമ്പത്തിക വര്‍ഷം 55% ക്ലെയിമുകളുമായി വൃക്കസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകളില്‍ പുരുഷന്മാരാണ് ഏറ്റവുമധികം. പുരുഷന്മാരുടെ ക്ലെയിമുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ, സ്ത്രീകളുടെ ക്ലെയിമുകളും ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2015-16 സാമ്പത്തിക വര്‍ഷം വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് 39% ക്ലെയിമുകളുണ്ടായിരുന്നത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 45% ആയി വര്‍ധിച്ചു. ഇതിതില്‍ പകുതിയോളം സ്ത്രീകളാണെന്നത്, സ്ത്രീകളും സമാനമായ ജീവിതശൈലിയിലേക്ക് ക്രമേണ നീങ്ങുകയാണെന്ന് വ്യക്തമാക്കുന്നു.

ഭൂരിഭാഗം ക്ലെയിമുകളും മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ നിന്നാണ്. അതേസമയം മെട്രോകളാത്ത നഗരങ്ങളില്‍ നിന്ന് 32% ആണ്. സ്‌പെഷ്യലൈസ്ഡ് ചികിത്സയും ഡയാലിസിസിനുള്ള സൗകര്യവും മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ലഭ്യമാകുന്നതിനാലാകാം ഇതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകളുടെ 66% വും നോണ്‍-സര്‍ജിക്കല്‍ വിഭാഗത്തിലുള്ളതാണ്.

പ്രസ്തുത ട്രെന്‍ഡ് റിപ്പോര്‍ട്ടിന്റെ സഹായത്തോടെ, സ്ത്രീകളിലും യുവാക്കളിലും വൃക്ക സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്, ആക്‌സിഡന്റ് & ഹെല്‍ത്ത് ക്ലെയിംസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സുകേഷ് ഭാവെ പറഞ്ഞു. അധിക സ്‌ട്രെസ്, വ്യയാമമില്ലാത്ത ജീവിതശൈലി, ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണക്രമം തുടങ്ങിയ കാരണങ്ങളാല്‍ സ്ത്രീകളിലും യുവാക്കളിലും വൃക്ക സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

രോഗനിര്‍ണയ പരിശോധനകള്‍ അടക്കമുള്ള ചികിത്സാ ചെലവുകളെ ഭയന്ന് ഹെല്‍ത്ത് ചെക്ക് അപ്പ് നടത്താന്‍ മിക്ക സ്ത്രീകളും മടിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50,000 രൂപ മുതല്‍ 5,00,000 രൂപ വരെ വിശാലമായ കവറേജ് ലഭിക്കുന്ന, മിതമായ 1,300 രൂപ പ്രതിവര്‍ഷ പ്രീമിയമുള്ള എസ്ബിഐ സിംപിള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി പോലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി, സ്ത്രീകളുടെ ഈ മനോഭാവത്തിനു മാറ്റം വരുത്താന്‍ പ്രചോദനം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ഓരോ നാല് ക്ലെയിം-ഫ്രീ വര്‍ഷങ്ങളിലും പരമാവധി 2,500 രൂപ വരെ സൗജന്യ മെഡിക്കല്‍ ചെക്ക് അപ്പുകളും പോളിസിയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy