കേരളത്തിന്റെ തൊണ്ട വരളുന്നു

കേരളത്തിന്റെ തൊണ്ട വരളുന്നു

 

തിരുവന്തപുരം: ദിനംപ്രതി ഉയരങ്ങളിലേക്ക് പോകുന്ന അന്തരീക്ഷ താപനില കേരളത്തെ ചുട്ടുപൊള്ളിക്കുന്നു. ന്യൂനമര്‍ദ്ദം കടന്നെത്തുമെന്ന മുന്നറിയിപ്പിനൊപ്പം തന്നെ, സംസ്ഥാനത്ത് താപനില 42 ഡിഗ്രി വരെയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. പാലക്കാട് ഇതിനകം തന്നെ 40 ഡിഗ്രി സെല്‍ഷ്യസ് താപം രേഖപ്പെടുത്തി. ഉയരുന്ന ചൂടിനൊപ്പം വര്‍ദ്ധിച്ചുവരുന്ന ജലദൗര്‍ലഭ്യം കാര്‍ഷിക മേഖലയുടെ നിലനില്‍പിന് തന്നെയാണ് ഭീഷണിയാവുന്നത്.

ഭൗമോപരിതല ജലവിതാനം ക്രമാതീതമായി താഴുന്നുകൊണ്ടിടിരിക്കുകയാണെന്ന് ഭൂജല വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന വന്‍ വരള്‍ച്ചയുടെ സൂചനകളാണ് ഇവയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലഭ്യമായ ജലവിഭവ സമ്പത്ത് മികച്ച രീതിയില്‍ വിനിയോഗിക്കാനോ നിലനിര്‍ത്താനോ ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ മതിയായ രീതില്‍ നടക്കുന്നില്ല. വരള്‍ച്ച മുന്‍നിര്‍ത്തി ശാസ്ത്രീയ ജലസേചനത്തിനുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കാനുള്ള ആലോചന പോലും കൃഷിവകുപ്പില്‍ നിന്നോ, ജലവിഭവ വകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട കാട്ടുതീ ഈ കഠിന വേനലിന്റെ കൂടി സൃഷ്ടിയാണ്. ഇതിന് പുറമെ സൂര്യാഘാദമേല്‍ക്കുന്നവരുടെ എണ്ണത്തിലും അനുദിനം വര്‍ദ്ധനവുണ്ടാകുന്നു. പൊതുവെ ജലക്ഷാമം അനുഭവപ്പെടുന്ന നിരവധി പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിന്റെ വിതരണം കൂടതല്‍ കാര്യക്ഷമമാക്കണമെന്നാണ് പൊതുജനാഭിപ്രായം. കന്യാകുമാരി തീരത്ത് തുടക്കം കുറിച്ച ന്യൂനമര്‍ദം അടുത്ത ദിവനസങ്ങളിള്‍ തന്നെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊടും വേനലിന് ശമനമാകുമോ, അതോ കൂടുതല്‍ നാശനഷ്ടങ്ങളിലേക്ക് കൊണ്ടെത്തിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Comments

comments

Categories: FK News

Related Articles