രാജ്യത്തെ ഏറ്റവും ധനികയായ എംപിയാവാന്‍ ജയാ ബച്ചന്‍; 1000 കോടിയിലേറെ രൂപയുടെ ആസ്തി ബച്ചന്‍ ദമ്പതികള്‍ക്ക് സ്വന്തം

രാജ്യത്തെ ഏറ്റവും ധനികയായ എംപിയാവാന്‍ ജയാ ബച്ചന്‍; 1000 കോടിയിലേറെ രൂപയുടെ ആസ്തി ബച്ചന്‍ ദമ്പതികള്‍ക്ക് സ്വന്തം

ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് രണ്ടാമതും നാമനിര്‍ദേശക പത്രിക നല്‍കിയ മുന്‍ അഭിനേത്രിയും സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചന്‍ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ എംപിയാവുമെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് അമിതാഭ് ബച്ചന്റെ സ്വത്തുവകകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് ജയയുടെ ആസ്തി ആയിരം കോടി കടക്കുന്നത്. 460 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ജയക്കും അമിതാഭിനുമായുണ്ട്. 2012ല്‍ ജയ രാജ്യസഭയിലേക്ക് ആദ്യമായി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇത് 152 കോടി മാത്രമായിരുന്നു. 6 വര്‍ഷം കൊണ്ട് സ്ഥാവര സ്വത്തുക്കള്‍ മൂന്നിരട്ടിയായി. ജംഗമ സ്വത്തുക്കളായി 540 കോടി രൂപയുടെ ആസ്തിയും ബച്ചന്‍ ദമ്പതികള്‍ക്ക് ഉണ്ട്. 2012ല്‍ ഇത് 343 കോടി രൂപയായിരുന്നു. 62 കോടി രൂപയുടെ ആഭരണങ്ങളും 13 കോടി രൂപ വിലമതിക്കുന്ന 12 വാഹനങ്ങളും 3.91 കോടി രൂപയുടെ വാച്ചുകളും 9 ലക്ഷം രൂപുടെ പേനയും സ്വത്തുക്കളുടെ കൂട്ടത്തിലുണ്ട്. ഫ്രാന്‍സിലെ ബ്രിഗ്നോഗനില്‍ 3,175 ചതുരശ്ര മീറ്റര്‍ സ്ഥലവും നോയ്ഡ, ഭോപ്പാല്‍, പൂനെ, അഹമ്മദാബാദ്, ഗാന്ധി നഗര്‍ എന്നിവിടങ്ങളില്‍ സ്വത്തു വകകളും ബച്ചന്‍ ദമ്പതികളുടെ പേരിലുണ്ട്. ബിജെപിയുടെ രാജ്യസഭാ എംപിയായ രവീന്ദ്ര കിഷോര്‍ സിന്‍ഹയായിരുന്നു കണക്കുകള്‍ പ്രകാരം ഇതുവരെയുള്ള സമ്പന്നനായ പാര്‍ലമെന്റ് അംഗം. 2014ല്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് 800 കോടി രൂപയാണ് രവീന്ദ്ര കിഷോറിന്റെ ആസ്തി.

Comments

comments

Categories: FK News, Politics, Top Stories

Related Articles