65 വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോയും ഗോ എയറും; എഞ്ചിന്‍ തകരാറ് ചൂണ്ടിക്കാട്ടി 11 വിമാനങ്ങള്‍ ഡിജിസിഎ പിന്‍വലിച്ചു

65 വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോയും ഗോ എയറും; എഞ്ചിന്‍ തകരാറ് ചൂണ്ടിക്കാട്ടി 11 വിമാനങ്ങള്‍ ഡിജിസിഎ പിന്‍വലിച്ചു

ന്യൂഡെല്‍ഹി : എഞ്ചിന്‍ തകരാറ് ചൂണ്ടിക്കാട്ടി ഇന്‍ഡിഗോയുടെ എട്ടും, ഗോ എയറിന്റെ 3ഉം അടക്കം 11 എയര്‍ബസ് എ-320 നിയോ വിമാനങ്ങളാണ് ഇന്ത്യയിലെ വ്യോമഗതാഗത നിയന്ത്രാതാവായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കിയത്. പ്രാറ്റ് & ആംപ്, വിറ്റ്‌നി എഞ്ചിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് പിന്‍വലിച്ചത്. യാത്രാമധ്യേ യന്ത്രത്തകരാറ്  അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന് പിന്നാലെയാണ് നടപടി. നടപടിക്ക് പിന്നാലെ 47 ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോയും 18 സര്‍വീസുകള്‍ ഗോ എയറും റദ്ദാക്കി. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പട്‌ന, ബംഗലൂരു, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗുവാഹാട്ടി നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

Comments

comments