ഹൗസിംഗ് പദ്ധതി: ഡിബി റിയല്‍റ്റി ചര്‍ച്ച നടത്തുന്നു

ഹൗസിംഗ് പദ്ധതി: ഡിബി റിയല്‍റ്റി ചര്‍ച്ച നടത്തുന്നു

5000 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്ന  പദ്ധതിക്കായി ത്രികക്ഷി കരാറായിരിക്കും ഒപ്പിടുക

മുംബൈ: രാജ്യത്തിന്റെ വാണിജ്യനഗരത്തിലെ പ്രഭാദേവി മേഖലയില്‍ ഏഴ് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഭവന പദ്ധതിയായ ഡിബി ക്രൗണ്‍ യാഥാര്‍ഥ്യമാക്കുന്നതിന് റസ്തംജി ഗ്രൂപ്പുമായി ഡിബി റിയല്‍റ്റി ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ട്.

5000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ത്രികക്ഷി കരാറായിരിക്കും ഒപ്പിടുകയെന്നാണ് വിവരം. താക്കെര്‍സെ കുടുംബവുമായും ഭീഷ്മ റിയല്‍റ്റിയുമായും ഡിബി റിയല്‍റ്റി ഇതിനകം കരാറിലെത്തിക്കഴിഞ്ഞു. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി, മറൈന്‍ ലൈന്‍ പ്രദേശങ്ങളിലുള്ള ബാന്ദ്ര പദ്ധതിക്കായി സംയുക്ത വികസന കരാര്‍ രൂപപ്പെടുത്തിയതിന് ശേഷം ധനസമാഹരണം ലക്ഷ്യമിട്ട് ഡിബി റിയല്‍റ്റി ഒപ്പിടുന്ന നാലാമത്തെ ഉടമ്പടിയാണിത്.

താക്കെര്‍സെ കുടുംബവുമായും ഭീഷ്മ റിയല്‍റ്റിയുമായും ഡിബി റിയല്‍റ്റി ഇതിനകം കരാറിലെത്തിക്കഴിഞ്ഞു

റസ്‌തോംജിയുമായുള്ള കരാര്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം പതിനാറിന് അതു യാഥാര്‍ത്ഥ്യമാകുമെന്നാണ് ഡിബി റിയല്‍റ്റിയുടെ നിഗമനം. എപ്പോള്‍ വേണമെങ്കിലും കരാര്‍ ഒപ്പിടാനുള്ള സാധ്യതയുണ്ടെന്നും ഇടപാടുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. കരാര്‍ പ്രകാരം, വില്‍ക്കാന്‍ സാധിക്കുന്ന ഏകദേശം 1.8 മില്യണ്‍ ചതുരശ്ര അടിയിലെ പദ്ധതിക്കു വേണ്ടി അനുമതികള്‍ നേടിയെടുക്കുക, നിര്‍മാണം നടത്തുക, വിപണനം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ റസ്‌തോംജിക്കായിരിക്കും.

Comments

comments

Categories: Business & Economy