കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പിലേക്ക് പുതിയ 3 ഫീച്ചറുകള്‍ കൂടി; അഡ്രസുകള്‍ മുഴുവന്‍ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാന്‍ സംവിധാനം

കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പിലേക്ക് പുതിയ 3 ഫീച്ചറുകള്‍ കൂടി; അഡ്രസുകള്‍ മുഴുവന്‍ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാന്‍ സംവിധാനം

ന്യൂഡെല്‍ഹി : ഗൂഗിള്‍ മാപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി 3 പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ കമ്പനി. പ്‌ളസ് കോഡ്, ആഡ് ആന്‍ അഡ്രസ്, സ്മാര്‍ട്ട് അഡ്രസ് സെര്‍ച്ച് എന്നീ ഫീച്ചറുകളായി ഗൂഗില്‍ പുതിയതായി മാപ്പ് ആപഌക്കേഷനിലേക്ക് കൊണ്ടുവന്നത്. നീളമുള്ള അഡ്രസുകളെ 10 അക്ക ആല്‍ഫാ ന്യൂമറിക് കോഡുകളാക്കി ചുരുക്കുകയാണ് പ്‌ളസ് കോഡ് ചെയ്യുക. അഡ്രസുകള്‍ നല്‍കുന്നത് ഇതോടെ എളുപ്പമാകും. ആല്‍ഫ ന്യൂമറിക് കോഡിലെ ആദ്യ 4 അക്ഷരങ്ങള്‍ പ്രദേശത്തെ സൂചിപ്പിക്കും. കൂടുല്‍ അക്ഷരങ്ങള്‍ നല്‍കുന്നതോടെ കൂടുതല്‍ സൂം ചെയ്ത് കൃത്യമായ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ സഹായകരമാവും. ആഡ് ആന്‍ അഡ്രസ് ഫീച്ചറിലൂടെ നിലവില്‍ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്താത്ത ഒരു അഡ്രസ് ഉപയോഗിക്കുന്നയാള്‍ക്ക് രേഖപ്പെടുത്താനാവും. പിന്‍ നിര്‍ദിഷ്ട ലൊക്കേഷനില്‍ വെച്ച ശേഷം അഗ്രസ് രേഖപ്പെടുത്തിയാല്‍ ഭാവിയില്‍ ആ അഡ്രസ് എല്ലാവര്‍ക്കും ഉപയോഗിക്കാനാവും. സ്മാര്‍ട്ട് അഡ്രസ് സെര്‍ച്ചിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി തൊട്ടടുത്തുള്ള ലാന്റമാര്‍ക്ക് കണ്ടെത്തുകയാണ് ചെയ്യുക. കന്നഡ, തെലുങ്ക്, ബംഗാളി, തമിഴഅ, ഗുജറാത്തി, മലയാളം ഭാഷകളിലും ഈ സേവനങ്ങള്‍ ഗൂഗിള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News, Tech, Top Stories

Related Articles