ഗണപതി നായകനാകുന്നു

ഗണപതി നായകനാകുന്നു

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നുവന്ന് ജനശ്രദ്ധ പിടിച്ചുപറ്റിയ ഗണപതി നായകനാകുന്നു. ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലാണ് ഗണപതി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവര്‍ സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ 27ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഗണപതി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഗണപതിക്കൊപ്പം ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Comments

comments

Categories: Movies
Tags: ganapathy