ചാലക്കുടിയില്‍ കാട്ടുതീ പടരുന്നു

ചാലക്കുടിയില്‍ കാട്ടുതീ പടരുന്നു

ചാലക്കുടി: തേനിയിലെ കാട്ടുതീ വാര്‍ത്തകള്‍ക്ക് പിന്നാലെ തൃശൂരിലെ വനമേഖലകളില്‍ വന്‍ കാട്ടുതീ പടരുന്നു. തൃശൂര്‍ പിള്ളപ്പാറ, അതിരപ്പിള്ളി വാടാമുറി എന്നിവിടങ്ങളില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയണയ്ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം അറുപതംഗ സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. തീയണയ്ക്കുന്നതിനായി വനംവകുപ്പ് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്. ഇതിനോടകം തന്നെ പ്രദേശത്തെ നാല്പത് ഹെക്ടറോളം വനം കത്തിനശിച്ചുകഴിഞ്ഞു.

Comments

comments

Categories: FK News