ലോക ചരിത്രത്തിലെ അഞ്ചാമത്തെ വലിയ വൈരക്കല്ല് വിറ്റു; രണ്ട് ഗോള്‍ഫ് പന്തുകളുടെ വലിപ്പമുള്ള കല്ലിന്റെ വില 40 ദശലക്ഷം ഡോളര്‍

ലോക ചരിത്രത്തിലെ അഞ്ചാമത്തെ വലിയ വൈരക്കല്ല് വിറ്റു; രണ്ട് ഗോള്‍ഫ് പന്തുകളുടെ വലിപ്പമുള്ള കല്ലിന്റെ വില 40 ദശലക്ഷം ഡോളര്‍

ആന്റ്‌വെര്‍പ് : ലോകത്ത് ഇതുവരെ ഖനനം ചെയ്‌തെടുത്തതില്‍ അഞ്ചാമത്തെ വലിയ വൈരക്കല്ല് ലണ്ടന്‍ ആസ്ഥാനമായ ജെം ഡയമണ്ട്‌സ് ലിമിറ്റഡ് കമ്പനി 40 ദശലക്ഷം ഡോളര്‍ വിലക്ക് ആന്റ്‌വെര്‍പില്‍ ലേലം ചെയ്തു. അഫ്രിക്കന്‍ രാജ്യമായ ലസോത്തോയിലെ ലെട്‌സെംഗ് വജ്ര ഖനിയില്‍ നിന്നാണ് രണ്ട് ഗോള്‍ഫ് പന്തുകളുടെ വലിപ്പമുള്ള രത്‌നക്കല്ല് ലഭിച്ചിരുന്നത്. ലസോത്തോ ലെജന്‍ഡ് എന്ന് പേരിട്ട വജ്രക്കല്ല് 910 കാരറ്റിന്റേതാണ്. ഖനനം ചെയ്‌തെടുക്കുന്ന വൈരക്കല്ലുകളുടെ ഗുണമേന്‍മക്കും വലിപ്പത്തിനും പേരുകേട്ടതാണ് ലാന്‍സെംഗ് ഖനി. 100 കാരറ്റിന് മുകളില്‍ മൂല്യമുള്ള ആറ് വജ്രക്കല്ലുകള്‍ ഈ വര്‍ഷം ഉടമസ്ഥരായ ജെം ഡയമണ്ട്‌സിന് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കനേഡിയന്‍ കമ്പനിയായ ലുക്കാര ഡയമണ്ട്‌സ് കോര്‍പ്പറേഷന്‍ 813 കാരറ്റുള്ള വജ്രക്കല്ല് 63 ദശലക്ഷം ഡോളറിന് ലേലം ചെയ്തിരുന്നു. 1,109 കാരറ്റിന്റെ മറ്റൊരു കല്ല് 53 ദശലക്ഷം ഡോളറിനാണ് വിറ്റഴിച്ചിരുന്നത്. ആഫ്രിക്കയാണ് വജ്രഖനന കമ്പനികളുടെ ഇഷ്ട മേഖല.

Comments

comments