ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അനിശ്ചിതമായി നീട്ടി

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അനിശ്ചിതമായി നീട്ടി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സേവനങ്ങളുമായും ക്ഷേമ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിത കാലത്തേക്ക് നീട്ടി. ബാങ്ക് എക്കൗണ്ടും മൊബീല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതിയും സുപ്രീം കോടതി അനിശ്ചിതമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആധാര്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സമയമനുവദിച്ചിരുന്നത്.

തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. നേരത്തേ ആധാറും വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലെ കേസുകളുടെ കൂടി പശ്ചാത്തലത്തില്‍ പലതവണ നീട്ടി നല്‍കിയിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles