ചന്ദ്രനിലും ചൊവ്വയിലും താവളങ്ങളുള്ളത് നല്ലത്: ഇലോണ്‍ മസ്‌ക്

ചന്ദ്രനിലും ചൊവ്വയിലും താവളങ്ങളുള്ളത് നല്ലത്: ഇലോണ്‍ മസ്‌ക്

ടെക്‌സാസ്: മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍, ചൊവ്വയിലും ചന്ദ്രനിലും താവളങ്ങളുള്ളതു മനുഷ്യരാശിയെ സംരക്ഷിക്കുകയും, ഭൂമിയില്‍ പുനരുജ്ജീവനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നു സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ടെക്‌സാസിലുള്ള ഓസ്റ്റിനില്‍ വാര്‍ഷിക ടെക്‌നോളജി, കള്‍ച്ചറല്‍ ഫെ്സ്റ്റിവലിനോടനുബന്ധിച്ചു നടന്ന SXSW (South by South West) സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘മറ്റൊരു ഇരുണ്ട യുഗം ഉണ്ടാകുവാന്‍ ചില സാധ്യതകള്‍ ഉണ്ട്; പ്രത്യേകിച്ച് ഒരു മൂന്നാം ലോക യുദ്ധം സംഭവിച്ചാല്‍ ‘ -മസ്‌ക് പറഞ്ഞു. നാഗരികത തിരികെ കൊണ്ടുവരാനും, ഒരുപക്ഷേ, ഇരുണ്ട യുഗങ്ങളുടെ ദൈര്‍ഘ്യം ചുരുക്കാനെങ്കിലും ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും മനുഷ്യ നാഗരികതയുടെ വിത്തുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭൂമിയില്‍ ജീവന്‍ പുനര്‍ജ്ജനിക്കാന്‍ ചന്ദ്രനിലും ചൊവ്വയിലും ഒരു താവളമുള്ളതു നല്ലതാണെന്നു വിശ്വസിക്കുന്നതായും ഇലോണ്‍ മസ്‌ക് പറഞ്ഞു. സ്‌പേസ് എക്‌സിന്റെ ഗ്രഹങ്ങള്‍ക്കു മധ്യേ സഞ്ചരിക്കുന്ന വാഹനത്തിന്റെ (interplanetary ship) പരീക്ഷണ പറക്കല്‍ അടുത്ത വര്‍ഷം ആദ്യം തന്നെ നടത്തുമെന്നു മസ്‌ക് അറിയിച്ചു.

കഴിഞ്ഞ മാസം ഫാല്‍ക്കന്‍ ഹെവി എന്ന ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ്, സ്‌പേസ് എക്‌സ് വിക്ഷേപിച്ചിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്കായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്.

Comments

comments

Categories: FK Special