ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്ന് കുമ്മനം

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎയുമായുള്ള സഖ്യം ഒഴിയുമെന്ന പ്രചരണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബോര്‍ഡ് കോര്‍പ്പറേഷന്‍ അധികാരങ്ങള്‍ ബിഡിജെഎസിന് തന്നെ നല്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ബിഡിജെഎസ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ കുമ്മനം, അടുത്ത ഇലക്ഷന്‍ മുന്നില്‍ക്കണ്ടാണ് കരുനീക്കം നടത്തുന്നതെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ബിജെപിക്ക് പിന്നോക്ക ആഭിമുഖ്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കുമ്മനം മറുപടിയുമായി എത്തിയിരിക്കുന്നത്.

Comments

comments

Categories: FK News