അമേരിക്കയും യൂറോപ്പും വാതില്‍ കൊട്ടിയടച്ചപ്പോള്‍ കുടിയേറ്റക്കാരെ മാടി വിളിച്ച ഓസ്‌ട്രേലിയക്ക് നേട്ടം; നൈപുണ്യമുള്ള വിദേശ തൊഴിലാളികളുടെ ബലത്തില്‍ മാന്ദ്യത്തെ മറികടന്ന് കംഗാരുക്കളുടെ നാട്

അമേരിക്കയും യൂറോപ്പും വാതില്‍ കൊട്ടിയടച്ചപ്പോള്‍ കുടിയേറ്റക്കാരെ മാടി വിളിച്ച ഓസ്‌ട്രേലിയക്ക് നേട്ടം; നൈപുണ്യമുള്ള വിദേശ തൊഴിലാളികളുടെ ബലത്തില്‍ മാന്ദ്യത്തെ മറികടന്ന് കംഗാരുക്കളുടെ നാട്

സിഡ്‌നി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിച്ച് വിദേശികളെ നാടു കടത്താനും വരുന്നവരെ തടയാനുമുള്ള ശ്രമത്തിലാണ്. ഇംഗഌണ്ടടക്കം യൂറോപ്യന്‍ രാജ്യങ്ങളും കുടിയേറ്റക്കാര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ പാതയിലാണ് പെട്രോ ഡോളറില്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്ത സൗദിയടക്കം ഗള്‍ഫ് രാജ്യങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിനും തൊഴിലില്ലായ്മക്കും എല്ലാ രാജ്യങ്ങളും കണ്ടെത്തിയിരിക്കുന്ന പോംവഴിയാണ് ഇത്. എന്നാല്‍ മാന്ദ്യത്തിന് കാര്യമായ മാറ്റം ഉണ്ടാകുന്നുമില്ല. എന്നാല്‍ മറുനാടന്‍ വിദഗ്ധ തൊഴിലാളികള്‍ക്കായി കവാടങ്ങള്‍ മലക്കെ തുറന്നിട്ട് സാമ്പത്തിക മാന്ദ്യത്തെ പടിക്കു പുറത്ത് നിര്‍ത്തിയിരിക്കുകയാണ് ഓസ്‌ട്രേലി. 1991 മുതല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ പിടിച്ചു നിര്‍ത്താന്‍ ഉദാരമായ കുടിയേറ്റ നയത്തിലൂടെ കംഗാരുക്കളുടെ രാജ്യത്തിന് കഴിയുന്നു. ആവശ്യവും ഉപയോഗവും തൊഴില്‍സൃഷ്ടിയും വര്‍ധിച്ചതാണ് ഓസ്‌ട്രേലിയന്‍ സമ്പദ്വ്യവസ്ഥക്ക് കരുത്തായി നില്‍ക്കുന്നത്. 2017ല്‍ 1,84,000 ആള്‍ക്കാരാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. പ്രതിവര്‍ഷം ശരാശരി 1,90,000 കുടിയേറ്റക്കാരെ സ്വീകരിക്കാനാണ് രാജ്യത്തിന്റെ കുടിയേറ്റ നയത്തില്‍ തീരുമാനിച്ചിരിക്കുന്നത്. 2017വലെ കുടിയേറ്റക്കാരില്‍ 21 ശതമാനവും ഇന്ത്യക്കാരാണ്. 15 ശതമാനം കുടിയേറ്റക്കാര്‍ ചൈനയില്‍ നിന്നും 9 ശതമാനം പേര്‍ യുകെയില്‍ നിന്നുമാണ്.

 

Comments

comments