കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു: പിആര്‍ ശ്രീജേഷ് ടീമില്‍

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു: പിആര്‍ ശ്രീജേഷ് ടീമില്‍

ഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള പതിനെട്ടംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിംഗ് നയിക്കുന്ന ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചിന്‍ഗ്ലെന്‍സാന സിങ് കംഗുജമാണ്. പരിക്ക് കാരണം കുറച്ചുകാലമായി ടീമില്‍ നിന്നും വിട്ടുനിന്ന മുന്‍ ക്യാപ്റ്റനും മലയാളിയുമായ പിആര്‍ ശ്രീജേഷിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെ ടീമില്‍ നിന്നും ഒഴിവാക്കി. പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, മലേഷ്യ, വെയ്ല്‍സ് എന്നീ രാജ്യങ്ങളുടെ ടീമുകള്‍ ഉള്‍പ്പെടുന്ന പൂള്‍ ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴാം തിയതി പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Comments

comments

Categories: Sports