യുദ്ധത്തെക്കാള്‍ അഫ്ഘാനെ തകര്‍ക്കുന്നത് മയക്കുമരുന്നുകള്‍; 30 ലക്ഷം മയക്കുമരുന്ന് അടിമകളില്‍ 10 വയസിന് താഴെയുള്ള 1 ലക്ഷം കുട്ടികളും!

യുദ്ധത്തെക്കാള്‍ അഫ്ഘാനെ തകര്‍ക്കുന്നത് മയക്കുമരുന്നുകള്‍; 30 ലക്ഷം മയക്കുമരുന്ന് അടിമകളില്‍ 10 വയസിന് താഴെയുള്ള 1 ലക്ഷം കുട്ടികളും!

കാണ്ഡഹാര്‍ : ദശാബ്ദത്തിലേറെയായി യുദ്ധക്കെടുതി അനുഭവിക്കുന്ന അഫ്ഘാനിസ്ഥാനിലെ ജനതയെ യഥാര്‍ഥത്തില്‍ തകര്‍ക്കുന്ന പ്രശ്‌നം മയക്കുമരുന്ന് ഉപയോഗ മാണെന്ന് കണക്കുകള്‍. രാജ്യത്തെ 30 ലക്ഷത്തിലേറെ ആളുകള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് അഫ്ഘാന്‍ പത്രമായ ടോളോ റിപ്പോര്‍ട്ട് ചെയ്തു. 10 ലക്ഷത്തിലേറെ സ്ത്രീകള്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്. 10 വയസിന് താഴെ പ്രായമുള്ള 1 ലക്ഷത്തിലേറെ കുട്ടികളും മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് അഫ്ഘാന്റെ ഭാവിക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ഹെറോയിന്‍ നിര്‍മിക്കാനുപയോഗിക്കുന്ന കറുപ്പ് ചെടികളുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരാണ് അഫ്ഘാനിസ്ഥാന്‍. 2016 ലോതിനെക്കാള്‍ 87 ശതമാനം വര്‍ധനവാണ് 2017ല്‍ പോപ്പി കൃഷിയില്‍ ഉണ്ടായിരിക്കുന്നത്. ഭീകരസംഘടനയായ താലിബാനാണ് രാജ്യത്ത് കറുപ്പ് കൃഷി വ്യാപിപ്പിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന വരുമാന മാര്‍ഗമായിരുന്നു കറുപ്പ് കൃഷി. അമേരിക്കന്‍ സഖ്യസൈന്യത്തിന്റെ ആക്രമണത്തില്‍ താലിബാന്റെ പിടി അയഞ്ഞെങ്കിലും രാജ്യത്തെ ജനതയുടെ മേല്‍ കറുപ്പിന്റെ ലഹരി പിടിമുറുക്കിയിരിക്കുകയാണ്.

Comments

comments

Categories: FK News, Top Stories, World