ഛത്തീസ്ഗഢില്‍ നക്‌സല്‍ ഭീകരാക്രമണം; 9 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ നക്‌സല്‍ ഭീകരാക്രമണം; 9 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍ : ഛത്തീസ്ഗഢിലെ സുക്മ ജില്ലിയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തര്‍ മേഖലയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ 9 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. 9 ജവാന്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സ്‌ഫോടനങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള എംപിവി മൈന്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. കിസ്താരാം പ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ നടപടികളില്‍ പങ്കെടുക്കുകയായിരുന്ന സിആര്‍പിഎഫ് 212ആം ബറ്റാലിയനിലെ ജവാന്‍മാരാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇതേ പ്രദേശത്ത് 25 സിആര്‍പിഎഫ് ജവാന്‍മാരെ മുന്നൂറോളം വരുന്ന മാവോയിസ്റ്റ് സംഘം കൂട്ടക്കൊല ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് 10 നക്‌സലുകളെ സിആര്‍പിഎഫ് വധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 300ല്‍ ഏറെ മാവോവാദി ഗറില്ലകളെ സിആര്‍പിഎഫ് സൈനിക നടപടികളിലൂടെ വധിച്ചിട്ടുണ്ട്.

Comments

comments