വിര്‍ജിന്‍ റേഡിയോ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി

വിര്‍ജിന്‍ റേഡിയോ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി

100.9 എഫ്എം ആണ് ഫ്രീക്ക്വന്‍സി. ആഗോള ഭീമന് ഒമാനില്‍ ചലനമുണ്ടാക്കാന്‍ സാധിക്കുമോ?

മസ്‌ക്കറ്റ്: ഒമാനില്‍ വിര്‍ജിന്‍ റേഡിയോ എത്തി. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് സഴിഞ്ഞ ദിവസം വിര്‍ജിന്‍ റേഡിയെ ലോഞ്ച് ചെയ്യുന്നതായി സബ്‌കോ മീഡിയ പ്രഖ്യാപിച്ചത്. ആഗോള ഭീമാനായ വിര്‍ജിന്‍ റോഡിയോ ഒമാനില്‍ യുവാക്കളെ ലക്ഷ്യമിട്ടാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 100.9എഫ്എം ഫ്രീക്ക്വന്‍സിയില്‍ റേഡിയോ ലഭ്യമാകും.

യുവാക്കളെ പിടിച്ചുനിര്‍ത്താന്‍ പറ്റുന്ന തരത്തിലുള്ള സ്ട്രാറ്റജികളായിരിക്കും പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ കൊണ്ടുവരിക-സബ്‌കോ മീഡിയ അറിയിച്ചു.

മ്യൂസിക്, എന്‍ര്‍ടെയ്ന്‍മെന്റ്, ചാറ്റ്, സെലിബ്രിറ്റി ന്യൂസ്, ലൈവ് ഇവന്റുകള്‍ തുടങ്ങിയവയുടെ മിശ്രിതമായിരിക്കും ചാനലിന്റെ കണ്ടന്റ് എന്ന് സബ്‌കോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാനില്‍ വിര്‍ജിന്‍ റോഡിയോ ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും തന്ത്രപ്രധാനമായ വിപണിയാണിത്. ഇവിടുത്തെ റോഡിയോ വിപണിയില്‍ നേതൃനിരയിലേക്ക് എത്താന്‍ തന്നെയാണ് ഞങ്ങളുടെ ശ്രമം. ഞങ്ങള്‍ക്കും ഇത് പുതിയ അവസരങ്ങളാണ് തുറന്നിടുന്നത്-സബ്‌കോ കമ്യൂണിക്കേഷന്‍ ഗ്രൂപ്പ് സിഇഒ ഐഹാബ് അബുതഹ പറഞ്ഞു.

അല്‍ വിസാല്‍ എഫ്എം, മെര്‍ജ് എഫ്എം, വൈ മാഗസിന്‍, കൂര വ ബാസ്, മീഡിയേറ്റ്, ഔട്ട്‌ഡോര്‍ മീഡിയ തുടങ്ങിയ സംരംഭങ്ങളെയും രാജ്യത്ത് പ്രവര്‍ത്തിപ്പിക്കുന്നത് സബ്‌കോ ഗ്രൂപ്പാണ്.

Comments

comments

Categories: Arabia