സ്‌കോഡ ഒക്ടാവിയ വിആര്‍എസ് ചാലഞ്ച് പ്രദര്‍ശിപ്പിച്ചു

സ്‌കോഡ ഒക്ടാവിയ വിആര്‍എസ് ചാലഞ്ച് പ്രദര്‍ശിപ്പിച്ചു

പുതിയ 2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് ജനപ്രിയ പെര്‍ഫോമന്‍സ് സെഡാന്റെ പുതിയ വേരിയന്റ് വരുന്നത്

ജനീവ : ‘ഒക്ടാവിയ വിആര്‍എസ് ചാലഞ്ച് പാക്കേജ്’ ജനീവ മോട്ടോര്‍ ഷോയില്‍ സ്‌കോഡ പ്രദര്‍ശിപ്പിച്ചു. പുതിയ 2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് ജനപ്രിയ പെര്‍ഫോമന്‍സ് സെഡാന്റെ ഈ പുതിയ വേരിയന്റ് വരുന്നത്. ഏകദേശം 242 ബിഎച്ച്പിയാണ് ഈ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. കാറിനകത്തും പുറത്തും ഡിസൈന്‍ ഫീച്ചറുകളും ഉപകരണങ്ങളും കാണാം. സ്‌കോഡ ഒക്ടാവിയ വിആര്‍എസ് ചാലഞ്ച് സ്‌പെഷല്‍ എഡിഷന്‍ ഈ വര്‍ഷം പുറത്തിറക്കുമായിരിക്കും.

പുറം കണ്ണാടികള്‍ക്കായി ഓപ്ഷണല്‍ ‘ബ്ലാക്ക് പാക്കേജ്’ കവറുകള്‍, ഫ്രണ്ട് ഗ്രില്ല് ഫ്രെയിം, ഗ്ലോസി ബ്ലാക്ക് നിറത്തില്‍ റൂഫ് റെയിലിംഗ് എന്നിവ പുതിയ ഒക്ടാവിയ വിആര്‍എസ് ചാലഞ്ച് സ്‌പെഷല്‍ എഡിഷന്റെ പുറമേ കാണുന്ന വിശേഷങ്ങളാണ്. ബ്ലാക്ക് ഡിസൈനില്‍ പുതിയ 18 ഇഞ്ച് ജെമിനി അലോയ് വീലുകളിലാണ് കാര്‍ ഓടുന്നത്.

പുതിയ ലെതര്‍ പാക്കേജ് കാബിനില്‍ കാണാം. സ്റ്റിയറിംഗ് വീല്‍, ഗിയര്‍ സ്റ്റിക്ക്, ഹാന്‍ഡ്‌ബ്രേക്ക് എന്നിവിടങ്ങളില്‍ റെഡ് സ്റ്റിച്ചിംഗ് നല്‍കി. 3 സ്‌പോക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീലില്‍ ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകളും ആര്‍എസ് ബാഡ്ജും കാണാം. മാക്‌സി ഡോട്ട് കളര്‍ ഡിസ്‌പ്ലേ, ലാപ് ടൈമര്‍ എന്നിവയുള്ളതാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. മറ്റെല്ലാ ഫീച്ചറുകളും സ്റ്റാന്‍ഡേഡ് സ്‌കോഡ ഒക്ടാവിയയില്‍ ഉള്ളതുതന്നെ.

സ്റ്റാന്‍ഡേഡ് ഒക്ടാവിയയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

ജനീവ മോട്ടോര്‍ ഷോയില്‍ സ്റ്റാന്‍ഡേഡ് ഒക്ടാവിയയിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌കോഡ കരോക്കില്‍ ആദ്യമായി നല്‍കിയ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡ് ഒക്ടാവിയയിലും നല്‍കിയിരിക്കുന്നു. പാനലിന്റെ ഡിസ്‌പ്ലേ വ്യക്തിപരമായി പ്രോഗ്രാം ചെയ്യാം. ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ചെയ്യുന്നതിന്റെ വലുപ്പവും സ്ഥാനവും ക്രമീകരിക്കാം. സ്പീഡ്, ആര്‍പിഎം, ഫ്യൂവല്‍ ഗേജ്, നാവിഗേഷണല്‍ ഡെസ്റ്റിനേഷന്‍, സൗണ്ട് സിസ്റ്റം സംബന്ധിച്ച വിവരങ്ങള്‍, ടെലിഫോണ്‍, അസ്സിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ എന്നിവയും സ്‌ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യാം.

Comments

comments

Categories: Auto