48 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ സൗദി

48 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ സൗദി

യുകെയിലെ വമ്പന്‍ കമ്പനി ബിഎഇ സിസ്റ്റംസില്‍ നിന്നാണ് സൗദി അറേബ്യ 48 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാന്‍ കരാര്‍ ആയിരിക്കുന്നത്

ലണ്ടന്‍: സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രതിരോധരംഗത്തും വമ്പന്‍ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. 48 യൂറോഫൈറ്റര്‍ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് ബിഎഇ സിസ്റ്റംസുമായി സൗദി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സൗദി അറേബ്യയുടെ സേനകളുടെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടാണ് ചെലവു കൂടിയ ഈ ആഡംബര കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. സൗദി കരീടാവകാശി മുന്‍കൈയെടുത്ത് നടപ്പാക്കി വരുന്ന സാമ്പത്തിക, സമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ കൂടി ഭാഗമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇറ്റലിയുടെ പ്രശസ്തമായ ഫിന്‍മെക്കാനിക്കയും ഫ്രാന്‍കോ-ജര്‍മന്‍ സിവിലിയന്‍ വിമാനനിര്‍മാതാവായ എയര്‍ബസും ഉള്‍പ്പെട്ട യൂറോപ്യന്‍ കണ്‍സോര്‍ഷ്യമാണ് യൂറോഫൈറ്റര്‍ നിര്‍മിക്കുന്നത്.

ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതായി ബിഎഇ സിസ്റ്റംസ് രണ്ടാഴ്ച്ച മുമ്പ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ വമ്പന്‍ കരാര്‍ എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബിഎഇ 2,000ത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

സൗദിയുടെ സായുധ സേനകളെ ആധുനികവല്‍ക്കരിക്കാനും വിവിധ മേഖലകളുടെ ശേഷി വര്‍ധിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്-ബിഎഇ സിസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു. സൗദിയുടെ പ്രധാന ശത്രുപട്ടികയില്‍ പെട്ട ഖത്തര്‍ കഴിഞ്ഞ വര്‍ഷം 24 ടൈഫൂണ്‍ ജെറ്റുകള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. എട്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ കരാറിന്റെ ചുവട് പിടിച്ചാണ് സൗദിയുടെ പുതിയ നീക്കം.

അതേസമയം വാര്‍ഷിക ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതായി ബിഎഇ സിസ്റ്റംസ് രണ്ടാഴ്ച്ച മുമ്പ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ വമ്പന്‍ കരാര്‍ എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബിഎഇ 2,000ത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ പുതിയ കരാര്‍ കമ്പനിക്ക് വളരെയധികം ഗുണകരമാകും. സൗദിയുമായുള്ള കരാര്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരിവിലയില്‍ 2.24 ശതമാനം വര്‍ധനയുണ്ടായി.

ഫ്രഞ്ച് കമ്പനിയായ ഡസൗള്‍ട്ട് നിര്‍മിക്കുന്ന റാഫേല്‍ ജെറ്റുകളുടെ പ്രധാന എതിരാളികളാണ് യൂറോഫൈറ്റര്‍ ടൈഫൂണ്‍. ഓസ്ട്രിയ, കുവൈറ്റ്, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളെല്ലാം തന്നെ ഇപ്പോള്‍ യുറോഫൈറ്റര്‍ ടൈഫൂണിന്റെ ഉപഭോക്താക്കളായി മാറി.

Comments

comments

Categories: Arabia