കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകാശ് രാജും മാധവനും

കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകാശ് രാജും മാധവനും

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകാശ് രാജും മാധവനും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇരുവരും പിന്തുണ അറിയിച്ചത്.

നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് അധികാരത്തിലേറ്റിയവര്‍ തന്നെ നിങ്ങളെ താഴെയിറക്കുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അവര്‍ വന്നിരിക്കുന്നത് നീതി തേടിയാണെന്നും ഇനിയും അവര്‍ക്കത് ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളെ തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, 35000 കര്‍ഷകര്‍ ഇരുന്നൂറോളം കിലോ മീറ്റര്‍ നടന്നത് മാറ്റത്തിന് വേണ്ടിയാണെന്നും, അവര്‍ക്ക് പൂര്‍ണ പിന്തുണ നല്കുന്നുവെന്നുമാണ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആറ് ദിവസം മുമ്പാണ് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

Comments

comments

Categories: FK News, Movies

Related Articles