ജനപ്രതിനിധികള്‍ക്കെതിരെ 3045 ക്രിമിനല്‍ കേസുകള്‍

ജനപ്രതിനിധികള്‍ക്കെതിരെ 3045 ക്രിമിനല്‍ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികള്‍ പ്രതിസ്ഥാനത്തുള്ള കേസുകളുടെ വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. എംപി മാരും എംഎല്‍എമാരുമായ 1765 പേരാണ് നിലവില്‍ ക്രിമിനല്‍ കേസുകളില്‍ വിചാരണ തേടുന്നത്. ഇന്ത്യയിലെ മൊത്തം ജനപ്രതിനിധികളുടെ 36 ശതമാനത്തോളം വരും ഇത്. 3045 കേസുകളിന്മേലാണ് ഇത്തരത്തില്‍ വിചാരണ തുടരുന്നത്. ആകെ 4896 ജനപ്രതിനിധികളാണ് രാജ്യത്തുള്ളത്.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്ന അതിവേഗ കേടതികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രം കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ ഒന്നാമതുള്ളത്. 248 നേതാക്കളുടെ പേരിലായി 539 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടില്‍ 178 നേതാക്കളുടെ പേരില്‍ 234 കേസുകള്‍, ബിഹാറില്‍ 114 നേതാക്കളുടെ പേരില്‍ 306 കേസുകള്‍, ബംഗാളില്‍ 139 നേതാക്കളിലായി 303 കേസുകള്‍, ആന്ധ്ര പ്രദേശില്‍ 132 നേതാക്കളുടെ പേരില്‍ 140 കേസുകള്‍, ഡല്‍ഹിയില്‍ 84 നേതാക്കന്മാരുടെ പേരിലായി 118 കേസുകള്‍ എന്നിങ്ങനെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കേരളം ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 114 ജനപ്രതിനിധികളുടെ പേരിലായി 373 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ 12 അതിവേഗ കോടതികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികളുടെ മേലുള്ള കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഇത് ഇരട്ടിയാക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK News, Politics